വാടകഗര്‍ഭപാത്രം: ഷാരൂഖിനെതിരെ ഫത്വ
മുംബൈ: ആര്യനും സുഹാനയും മാത്രം പോര ഒരു കുഞ്ഞുകൂടി വേണമെന്ന് തോന്നിയ നടന് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും കണ്ടെത്തിയ മാര്‍ഗ്ഗം വാടകഗര്ഭപാത്രമാണ്. ഷാരൂഖ് വാടകഗര്‍ഭപാത്രത്തിലൂടെ മൂന്നാമതൊരു കുഞ്ഞിനെകാത്തിരിക്കുകയാണെന്ന് അടുത്ത ദിവസമാണ് വാര്‍ത്തകള്‍ വന്നത്. അധികം വൈകാതെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി നിയമം ലംഘിച്ചുവെന്നതിന്റെ പേരില്‍ ഖാന് വിവാദത്തിലാവുകയും ചെയ്തു.
ഇപ്പോഴിതാ വിവാദത്തിന് പിന്നാലെ ഷാരൂഖിനെതിരെ ഫത്വ കൂടി വന്നിരിക്കുകയാണ്. മര്‍ക്കസി ദാറുല്‍ ഇഫ്ത ദര്‍ഗ അല്‍ ഹസ്രത് ആണ് ഷാരൂഖിനെതിരെ ഫത്വ കൊണ്ടുവന്നിരിക്കുന്നത്. കുഞ്ഞ് ജനിയ്ക്കാനായി ഗര്‍ഭപാത്രം വാടകയ്ക്കെടുത്തു, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി തുടങ്ങിയ കാര്യങ്ങള്‍ ശരീയത്ത് നിയമത്തിനെതിരാണെന്ന് കാണിച്ചാണ് ഖാനെതിരെ മുസ്ലീം പണ്ഡിതര്‍ ഫത്വ ചുമത്തിയിരിക്കുന്നത്.
ഷാരൂഖിനെ കൂടാതെ അദ്ദേഹത്തിന് ഒരു കുഞ്ഞിനെ പ്രസവിച്ച് നല്കാന് സമ്മതിച്ച് അതിനായി പണം വാങ്ങികാരാറിന് തയ്യാറായ സ്ത്രീയ്ക്കെതിരെയും ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്.
എന്തായാലും ഷാരൂഖിന്റെ മൂന്നാമത്തെ കുഞ്ഞ് ജനിയ്ക്കുന്നതിന് മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. നേരത്തേ നടന് അമീര്‍ ഖാന്, സംവിധായിക ഫറ ഖാന് തുടങ്ങിയവരെല്ലാം വാടകഗര്‍ഭപാത്രം വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് വലിയ വാര്‍ത്തകളായിരുന്നു. പക്ഷേ ഇഅവരാരും അതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിട്ടില്ല. അവര്‍ക്കാര്‍ക്കും എതിരെ വാടകഗര്‍ഭപാത്രം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ മതപരമായ വിലക്കുകളും ഉണ്ടായിട്ടില്ല.
എന്തായാലും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന റിപ്പോര്‍ട്ടിനോടും ഫത്വ ചുമത്തിയതിനോടുമൊന്നും കിങ് ഖാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ













Click it and Unblock the Notifications