കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടകഗര്‍ഭപാത്രം: ഷാരൂഖിനെതിരെ ഫത്‌വ

  • By Lakshmi
Google Oneindia Malayalam News

മുംബൈ: ആര്യനും സുഹാനയും മാത്രം പോര ഒരു കുഞ്ഞുകൂടി വേണമെന്ന് തോന്നിയ നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും കണ്ടെത്തിയ മാര്‍ഗ്ഗം വാടകഗര്‍ഭപാത്രമാണ്. ഷാരൂഖ് വാടകഗര്‍ഭപാത്രത്തിലൂടെ മൂന്നാമതൊരു കുഞ്ഞിനെകാത്തിരിക്കുകയാണെന്ന് അടുത്ത ദിവസമാണ് വാര്‍ത്തകള്‍ വന്നത്. അധികം വൈകാതെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി നിയമം ലംഘിച്ചുവെന്നതിന്റെ പേരില്‍ ഖാന്‍ വിവാദത്തിലാവുകയും ചെയ്തു.

ഇപ്പോഴിതാ വിവാദത്തിന് പിന്നാലെ ഷാരൂഖിനെതിരെ ഫത്‌വ കൂടി വന്നിരിക്കുകയാണ്. മര്‍ക്കസി ദാറുല്‍ ഇഫ്ത ദര്‍ഗ അല്‍ ഹസ്രത് ആണ് ഷാരൂഖിനെതിരെ ഫത്‌വ കൊണ്ടുവന്നിരിക്കുന്നത്. കുഞ്ഞ് ജനിയ്ക്കാനായി ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്തു, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി തുടങ്ങിയ കാര്യങ്ങള്‍ ശരീയത്ത് നിയമത്തിനെതിരാണെന്ന് കാണിച്ചാണ് ഖാനെതിരെ മുസ്ലീം പണ്ഡിതര്‍ ഫത്വ ചുമത്തിയിരിക്കുന്നത്.

ഷാരൂഖിനെ കൂടാതെ അദ്ദേഹത്തിന് ഒരു കുഞ്ഞിനെ പ്രസവിച്ച് നല്‍കാന്‍ സമ്മതിച്ച് അതിനായി പണം വാങ്ങികാരാറിന് തയ്യാറായ സ്ത്രീയ്‌ക്കെതിരെയും ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.

എന്തായാലും ഷാരൂഖിന്റെ മൂന്നാമത്തെ കുഞ്ഞ് ജനിയ്ക്കുന്നതിന് മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. നേരത്തേ നടന്‍ അമീര്‍ ഖാന്‍, സംവിധായിക ഫറ ഖാന്‍ തുടങ്ങിയവരെല്ലാം വാടകഗര്‍ഭപാത്രം വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് വലിയ വാര്‍ത്തകളായിരുന്നു. പക്ഷേ ഇഅവരാരും അതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിട്ടില്ല. അവര്‍ക്കാര്‍ക്കും എതിരെ വാടകഗര്‍ഭപാത്രം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ മതപരമായ വിലക്കുകളും ഉണ്ടായിട്ടില്ല.

എന്തായാലും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന റിപ്പോര്‍ട്ടിനോടും ഫത്‌വ ചുമത്തിയതിനോടുമൊന്നും കിങ് ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Now, a Fatwa has been issued against Shah Rukh Khan by Markazi Darul Ifta Dargah Al Hazrat for 'shariyat'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X