ഗുജറാത്തിലെ മുസ്ലിങ്ങള്‍ ദാരിദ്ര്യത്തില്‍?
ദില്ലി: അടിസ്ഥാന സൗകര്യവികസനത്തില്‍ ഗുജറാത്ത് ബഹുദൂരം മുന്നിലാണെന്ന് പ്ളാനിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ആനുപാതികമായ വികസനം രേഖപ്പെടുത്താന്‍ ഗുജറാത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വലിയൊരുശതമാനം മുസ്ലിങ്ങളും പട്ടികവര്‍ഗക്കാരും ദാരിദ്ര്യത്തിലാണന്നും റിപ്പോര്‍ട്ടില്‍പറയുന്നു.

ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തില്‍ ഒഡിഷയെക്കാള്‍ പിന്നിലാണ് ഗുജറാത്ത്. ഒഡിഷയില്‍ 20ശതമാനം ദാരിദ്ര്യം കുറച്ച് കൊണ്ട് വരാന്‍ കഴിഞ്ഞപ്പോള്‍ ഇതേ കാലയളവില്‍ 8.6ശതമാനം മാത്രമാണ് ഗുജറാത്തിലെ പട്ടിണികുറയ്കാന്‍ കഴിഞ്ഞത്.
ഉത്പ്പാദനത്തിന്റെ കാര്യത്തില്‍ ഉത്തരാഖണ്ഡിന് തൊട്ട് പിന്നിലായാണ് ഗുജറാത്തിന്റെ സ്ഥാനം. 2004 മുതല്‍ 2013 വരെയുള്ള കാലയളിലെ വികസനങ്ങളാണ് കമ്മീഷന്‍ വിലയിരുത്തിയത്.പലകാര്യങ്ങളിലും സംസ്ഥാനം കൈവരിച്ച വികസനത്തില്‍ നരേന്ദ്രമോഡിയുടെ പങ്കിനെ പ്ളാനിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ പ്രകീര്‍ത്തിച്ചു.
സാമൂഹിക മേഖലയില്‍ ഗുജറാത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. 59,000കോടി രൂപ ഗുജറാത്ത് വികസനത്തിനായി ചെലവഴിച്ചതായി പ്ളാനിംഗ് കമ്മീഷന്‍ പറഞ്ഞു. രാജ്യത്തെ മൊത്ത ഉത്പ്പാദനത്തിന്റെ പ്രധാനപങ്ക് ഗുജറാത്തില്‍ നിന്നാണെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications