Get Updates
Get notified of breaking news, exclusive insights, and must-see stories!

15കാരിയെ പീഡിപ്പിച്ച ശേഷം വീഡിയോ വെബ്‌സൈറ്റിലിട്ടു

Rape
ജയ്പൂര്‍: രാജസ്ഥാനില്‍ പതിനഞ്ചു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം വീഡിയോ ദൃശ്യം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. രാജസ്ഥാനിലെ അല്‍വര്‍ നഗരത്തിലാണ് സംഭവം. അല്‍വര്‍ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയനിനെ തുടര്‍ന്ന് എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ സൗഹൃദ ബന്ധം സ്ഥാപിച്ചെടുത്ത യുവാവ് പിന്നീട് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മാനഭംഗപ്പെടുത്തുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിവച്ച യുവാവ് പിന്നീട് പല തവണ ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നുവത്രെ.

തുടര്‍ന്ന് ഈ അടുത്തിടെയാണ് വീഡിയോ ദൃശ്യം യുവാവ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. പെണ്‍കുട്ടിയുടെ ഒരു ബന്ധു വീഡിയോ കാണാന്‍ ഇടയാവുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു.

അല്‍വര്‍ നഗരത്തില്‍ തന്നെയുള്ള സമീര്‍ കുമാര്‍ എന്ന യുവാവിനെതിരെയാണ് പിതാവ് പരാതി ഉന്നയിച്ചതെന്നും ഇയാള്‍ക്കെതിരെ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+