Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജുവിന്റെ വഴിപാടായി ശാലുമേനോന്റെ നൃത്തം

ചേര്‍ത്തല: ചേര്‍ത്തല കുന്നത്ത് ഹനുമല്‍ ക്ഷേത്രത്തില്‍ സോളാര്‍ തട്ടിപ്പ് വീരന്‍ ബിജു രാധാകൃഷ്ണ്‍ വഴിപാടായി സമര്‍പ്പിച്ചത് നടി ശാലുമേനോന്റെ നൃത്തപരിപാടി. ഇക്കഴിഞ്ഞ ഉത്സവത്തിനാണ് ബിജു അടുത്ത സുഹൃത്തായ ശാലു മേനോന്റെ പരിപാടി അമ്പലത്തില്‍ സ്‌പോണ്‍സര്‍ ചെയ്തത്. രണ്ട് ലക്ഷം രൂപ വരെയാണത്രെ ശാലുമേനോന്‍ നൃത്തപരിപാടിക്ക് ഈടാക്കുന്നത്.

നൃത്തപരിപാടി ബുക്ക് ചെയ്യാനുളള പണം നല്‍കിയത് ബിജുവാണെന്നും വേറെ പണമൊന്നും ചിലവഴിച്ചിട്ടില്ല എന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇടക്കിടെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നത്രെ ബിജു രാധാകൃഷ്ണന്‍. വഴിപാടായി അന്നദനവും ക്ഷേത്രത്തില്‍ സമര്‍പ്പിക്കാറുണ്ടായിരുന്നു.

shalu menon

ശാലുമേനോന്‍ തന്റെ അടുത്ത സുഹൃത്താണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും ബിജു പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ശാലുമേനോനെ പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

തട്ടിപ്പിനിരയായവരില്‍ പലരും പണം കൊടുത്തപ്പോള്‍ ബിജുവിനൊപ്പം ശാലുവും ഉണ്ടായിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മാത്രമല്ല, ശാലുമേനോന് കാര്‍ വാങ്ങിക്കൊടുത്തത് ബിജു രാധാകൃഷ്ണനാണ് എന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ തെളിവ് കിട്ടിയ ശേഷം മാത്രമേ ശാലുമേനോനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളൂ എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ബിജു രാധാകൃഷ്ണനും ശാലുമേനോനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും ശാലുവിനെ അറസ്റ്റ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+