ഉമ്മന്‍ചാണ്ടി മിസ്റ്റര്‍ ദുരൂഹത; സുനില്‍കുമാര്‍

ഇവിടം കൊണ്ടും നിര്‍ത്തിയില്ല, സോളാര്‍ തട്ടിപ്പുകേസിലെ സത്യങ്ങള്‍ പുറത്തുവരാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കണം എന്നും വി എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ചുറ്റും ദുരൂഹതകള്‍ കൂടിക്കൂടി വരികയാണ്.
സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത മുഖ്യമന്ത്രിയെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഫോണിലാണ് എല്ലാവരും വിളിക്കുന്നത്. സോണിയാ ഗാന്ധി വിളിച്ചാലും മന്‍മോഹന്‍ സിംഗ് വിളിച്ചാലും ജോപ്പന്റെ ഫോണിലാണ് മുഖ്യമന്ത്രിയോട് സംസാരിക്കുക. എന്നാല്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും വിളിക്കുമ്പോള്‍ മാത്രം അത് സ്റ്റാഫിനെയാണ് എന്ന് പറയുന്നത് ശരിയല്ല.
എം എല്‍ എമാരായ തങ്ങള്‍ക്ക് പോലും മുഖ്യമന്ത്രിയോട് 10 മിനുട്ടാണ് സംസാരിക്കാന്‍ കിട്ടുക. മുഖ്യമന്ത്രിക്ക് നിവേദനം എറിഞ്ഞുകൊടുക്കേണ്ട സ്ഥിതിയിലാണ് എം എല്‍ എമാര്‍ പോലും. അപ്പോഴാണ് ക്രിമിനലായ ബിജു രാധാകൃഷ്ണനുമായി മുറിയടച്ചിരുന്ന് ഒരുമണിക്കൂര്‍ സംസാരിക്കാന്‍ മാത്രം എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം. ഈയൊരറ്റ കാര്യത്തിന്റെ പേരില്‍ മാത്രം മുഖ്യമന്ത്രി രാജിവെക്കേണ്ടതാണ് എന്നും സുനില്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications