ഓണം കഴിഞ്ഞാല്‍ ശ്രീശാന്തിന് മിന്നുകെട്ട്
കൊച്ചി: ക്രിക്കറ്റിലെ വിവാദങ്ങളെല്ലാം തല്ക്കാലം ഒതുങ്ങിയതുപോലെയാണ്. കേസും കൂട്ടങ്ങളും തല്ക്കാലം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ജയിലും കോടതിയും ബഹളങ്ങളുമില്ല. പതിയെ കളിക്കളത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്.
ഓണം കഴിഞ്ഞാലുടന്‍ തന്റെ വിവാഹമുണ്ടാകും എന്നാണ് ശ്രീ വെളിപ്പെടുത്തുന്നത്. നേരത്തെ ശ്രീശാന്തുമായി ചുറ്റിപ്പറ്റി ഒട്ടേറെ പെണ്‍കുട്ടികളുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. സിനിമാ താരം ലക്ഷ്മി റോയി ആയിരുന്നു ഇവരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്. എന്നാല്‍ ഇവരൊന്നുമല്ല, ജയ്പൂരിലുള്ള രാജകുടുംബത്തിലെ പെണ്‍കുട്ടിയാണ് ശ്രീശാന്തിന് വധുവാകുക എന്നായിരുന്നു ഒടുവിലത്തെ കഥ.

ശ്രീ ജയിലിലായിരുന്നപ്പോളും ജയ്പൂര്‍ കുട്ടി ശ്രീശാന്തുമായി ബന്ധപ്പെട്ടിരുന്നു എന്നും കുട്ടിയുടെ അച്ഛന് താരത്തെ കാണാനായി ജയിലില്‍ എത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ശ്രീശാന്ത് വിവാഹക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ഐ പി എല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹക്കാര്യം നിശ്ചയിച്ചിരുന്നത്രെ.
ശബരിമല തീര്‍ത്ഥാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ഇനിയും കുറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്. ഉടന്‍ തന്നെ പരിശീലനം തുടങ്ങാനാണ് ശ്രമം. വിലക്കുള്ളതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൗകര്യങ്ങള്‍ ശ്രീക്ക് ഉപയോഗിക്കാനാവില്ല. സ്വന്തമായി പ്രാക്ടീസ് തുടങ്ങാനാണ് ശ്രീശാന്തിന്റെ തീരുമാനം.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications