Get Updates
Get notified of breaking news, exclusive insights, and must-see stories!

വാവ സുരേഷ് പിടിച്ചത് 34000 പാമ്പുകള്‍!

തിരുവനന്തപുരം: 34,000ാം മത്തെ പാമ്പിനെയും സുരേഷ് വാവ വളരെ അനായാസമായി പിടിക്കുമ്പോള്‍ ആ കാഴ്ച കാണാന്‍ മാറനല്ലൂരിലെ പ്രദേശവാസികളെല്ലാം തടിച്ചു കൂടിനിന്നു. അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പാമ്പുകള്‍ക്ക് ദൈവത്തിന്റെ പരിവേഷം നല്‍കി അവയെ പൊതുജനങ്ങള്‍ അകറ്റി നിര്‍ത്തുമ്പോള്‍ വാവ സുരേഷിന് കളിക്കൂട്ടുകാരാണ് ഈ ഇഴ ജീവി.

തിരുവനന്തപുരം ശ്രീകാര്യ സ്വദേശിയായ വാവ സുരേഷ് പന്ത്രണ്ടാം വയസ്സില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിച്ചു കൊണ്ടാണ് തന്റെ പാമ്പുകള്‍ക്കൊപ്പമുള്ള ജീവിതം തുടങ്ങുന്നത്. സുരേഷ് പിടികൂടിയ 34,000 പാമ്പുകളില്‍ ഇരുപതോളം ഉഗ്രവിഷമുള്ള രാജവെമ്പാലയാണ്. ഇതിനിടയില്‍ പല തവണ പാമ്പ് കടിയേറ്റ സുരേഷിന്റെ ശരീരത്തിന് ഇപ്പോള്‍ പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്.

ഒരുതവണ പാമ്പിന്റെ കടിയേറ്റ് സുരേഷിന് കൈവിരല്‍ ഒന്ന് മുരിച്ചു മാറ്റേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് ദിവസമാണ് പാമ്പ് കടിയേറ്റ് സുരേഷ് അബോധാവസ്ഥയില്‍ കിടന്നത്. പല തവണ പാമ്പു കടിയേറ്റതിനാല്‍ പാമ്പ് വിഷത്തെ പ്രതിരോധിക്കുന്ന ആന്റിബോഡി സുരേഷിന്റ ശരീരത്തില്‍ സ്വയം വികസിച്ചിട്ടുണ്ടെന്നാണ് വൈദ്യശാസ്ത്രത്തിന്റെ കണ്ടത്തല്‍.

മാറനല്ലൂരിലെ അരവിക്കരയിലുള്ള സരസ്വതി സ്റ്റോഴ്‌സിന്‍ നിന്നാണ് സുരേഷ് തന്റെ 34,000ാം മത്തെ പാമ്പിനെ പിടിച്ചത്. വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന വിഷരഹിത ഇനത്തില്‍പ്പെട്ട പാമ്പായിരുന്നു ഇത്.

കെബി ഗണേഷ് കുമാര്‍ വനംമന്ത്രിയായിരിക്കുമ്പോള്‍ പാമ്പുകളെ കുറിച്ചുള്ള സുരേഷിന്റെ വിജ്ഞാനം മനസ്സിലാക്കി അദ്ദേഹത്തിന് സര്‍ക്കാറിന്റെ പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിന്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലി, തന്റെ സേവനം പൊതുസമുഹത്തിന് നഷ്ടമാക്കുമെന്ന് പറഞ്ഞ് സുരേഷ് വാഗ്ദാനം നിരസിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+