കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട പിടിക്കല്‍ പരാമര്‍ശം; വിഎസ്സിനെതിരെ നോട്ടീസ്

Google Oneindia Malayalam News

vs achuthanandan
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയതിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നോട്ടീസ്. വി ശിവദാസന്‍ നായരാണ് വി എസ്സിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഭരണപക്ഷത്തിന് കുട പിടിക്കുന്നു എന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ പരാമര്‍ശം. ചൊവ്വാഴ്ച പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തര വേളും ശൂന്യവേളയും റദ്ദാക്കിയതിനെക്കുറിച്ചായിരുന്നു വി എസിന്റെ എതിര്‍പ്പ്.

സ്പീക്കര്‍ ശൂന്യവേള റദ്ദാക്കിയതിന് ശേഷം പ്രതിപക്ഷ കക്ഷികള്‍ നിയമസഭാ മന്ദിരത്തിന് പുറത്ത് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യവേയാണ് വി എസ് ജി കാര്‍ത്തികേയനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

തനിക്കെതിരായ ആരോപണങ്ങള്‍ ദു:ഖകരമാണ് എന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയമുണ്ട്. എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തിരിക്കുമ്പോള്‍ തന്റെ രാഷ്ട്രീയം അതില്‍ ബാധിക്കുകയില്ല. സ്്പീക്കറാകുന്നതിനും മുന്‍പും തനിക്ക് രാഷ്ട്രീയമുണ്ടായിരുന്നു. കക്ഷികള്‍ തമ്മിലുള്ള വഴക്കിലേക്ക് സ്പീ്ക്കറെ കൊണ്ടുവരരുത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധ ധര്‍ണ നടത്തി.

English summary
Opposition leader VS Achuthanandan in new controversy after he made public criticism about speaker G Karthikeyan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X