വിംബിള്‍ഡണില്‍ നിന്നും വീനസ് പിന്മാറി
വാഷിംഗ്ടണ്‍: വിംബിള്‍ഡന്‍ മത്‌സരങ്ങളില്‍ ആറ് തവണ കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വീനസ് വില്ല്യംസ് വിംബിള്‍ഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറി. നട്ടെല്ലിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് താരം പിന്മാറ്റം നടത്തുന്നത്. വീനസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.

വിംബിള്‍ഡന്‍ ഡബിള്‍സില്‍ സഹോദരി സെറീനയ്ക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചതായിരുന്നു വീനസ്. ഏഴ് തവണ ഗ്രാന്സ്ലാം കിരീടം നേടിയിട്ടുണ്ട് വീനസ്. മിലനില്‍ നടക്കുന്ന വേള്‍ഡ് ടീം ടെന്നിസില്‍ പങ്കെടുക്കുമെന്ന് വീനസ് പറഞ്ഞു. ജൂലൈ 8ന് വാഷിംഗ് ടണ്‍ ഡിസിയില്‍ വച്ചാണ് മത്സരം.
പ്രേക്ഷകരുവടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ തനിക്ക് വളരെ പെട്ടന്ന് മത്സരങ്ങളിലേക്ക് തിരിച്ച് വരാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു
2008 ലാണ് വീനസ് അവസാനമായി വിംബിള്‍ഡന്‍ കിരീടം ചൂടുന്നത്. സഹോദരി സെറീനയ്‌ക്കെതിരെ 1998 മുതല്‍ ഇത് വരെ 24 മത്സരങ്ങളില്‍ പങ്കെടുത്തു. പരുക്കുമൂലം കടുത്ത ബുദ്ധിമുട്ടിലായിരുന്നു താരം.












Click it and Unblock the Notifications