എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കില്‍ രൂപ

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയുടെ മൂല്യം കുത്തനെ താഴോട്ടേക്ക് തന്നെയാണ്. വിനിമയ വിപണിയില്‍ ബാങ്കുകാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും പ്രിയം ഡോളറിനോടാണ്. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളര്‍ മത്രം ആവശ്യപ്പെടുന്നതും വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് വില്ലനാവുന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനമെന്തായിരിക്കുമെന്ന ആശങ്കയ്ക്ക് പുറത്ത് ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളറും ആവശ്യപ്പെടുമ്പോള്‍ രൂപയുടെ മൂല്യം താഴോട്ടല്ലേ സഞ്ചരിക്കൂ. അമേരിക്കന്‍ സമ്പത്ത് വ്യവസ്ത കരുത്ത് കാണിച്ചു തുടങ്ങുന്ന സാഹചര്യത്തില്‍ പ്രതിമാസമുള്ള 8500 കോടി ഡോളറിന്റെ ബോണ്ട് വാങ്ങല്‍ വെട്ടിച്ചുരുക്കണോ എന്ന് ഫെഡറല്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കും. അങ്ങനെ വരുമ്പോള്‍ ഡോളറിന് ഡിമാന്റ് വര്‍ദ്ധിക്കും.
ആര്‍ബിഐയുടെ ഫലപ്രദമായ ഇടപെടലിലൂടെ മാത്രമെ ഇനി തത്ക്കാലമായെങ്കിലും രൂപയെ താങ്ങി നിര്‍ത്താന്‍ കഴിയൂ. ഇന്ത്യയില്‍ വ്യാപാര കമ്മി ഉയര്‍ന്നത് കറന്റ് അക്കൗണ്ട് കമ്മി ഉയരാനും കറന്‍സിയുടെ വില വീണ്ടും ഇടിച്ചേക്കുമെന്നതും ഡോളറിന് ശക്തി പകര്‍ന്നു.












Click it and Unblock the Notifications