60 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മണിപ്പൂരിലെ ഇംഫാലില്‍ ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചകാരനായ എംഡി സനയായി എന്ന യുവാവാണ് 60 വയസ്സുള്ള അമ്മൂമ്മയെ മാനഭംഗപ്പെടുത്തിയത്. സോമ്രി ഗ്രാത്തിലെ വയലില്‍ തനിയെ ജോലി ചെയ്യുകയായിരുന്ന അമ്മൂമ്മയെ യാതൊരു പ്രകോപനവും കുടാതെയാണ് യുവാവ് പീഡിപ്പിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇയാളുടെ വീട് നശിപ്പിച്ചു. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ്, യുവാവിനെ അറസ്റ്റ് ചെയ്തു.
2012 ല്‍ മാത്രം രാജ്യത്ത് 8,541 കുട്ടികളെ മാനഭംഗപ്പെടുത്തി എന്നാണ് ദേശീയ കുറ്റാന്വേഷണ വകുപ്പിന്റെ വിലയിരുത്തല്‍. വര്‍ഷം കൂടുന്തോറും ഈ എണ്ണം കൂടുന്നതേയുള്ളൂ എന്നത് പരിതാപകരമാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് പീഡിതരാവുന്നതില്‍ അധിക ശതമാനവും. പീഡനത്തിനിരയാവുന്നവരുടെ പട്ടികയില്‍ വൃദ്ധസ്ത്രീകളും കടന്നുവരുന്നത് ഏറെ ദുഖകരമാണ്.












Click it and Unblock the Notifications