കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗനിര്‍ണയം ഷാരൂഖിനെതിരെ ഐഎംഎ

  • By Lakshmi
Google Oneindia Malayalam News

ദില്ലി: നടന്‍ ഷാരൂഖ് ഖാന് വാടകഗര്‍ഭപാത്രത്തില്‍ കുഞ്ഞുപിറക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ ഷാരൂഖിനെതിരെ പലഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഷാരൂഖിനെതിരെ രംഗത്തെത്തി. ഷാരൂഖിനെപ്പോലെ യുവാക്കള്‍ റോള്‍ മോഡലുകളായി കാണുന്ന സൂപ്പര്‍താരങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതുപോലുള്ള നിയമലംഘനങ്ങള്‍ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു.

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെങ്കില്‍ അതിനോട് ഒരിക്കലും യോജിക്കാനാകില്ല. ഇക്കാര്യത്തില്‍ ശരിയായ അന്വേഷണം നടത്തി അധികൃതര്‍ നടപടിയെടുക്കണം. ഷാരൂഖിനെതിരെ മാത്രമല്ല ലിംഗനിര്‍ണയം നടത്താന്‍ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും മതിയായ നടപടിയെടുക്കണം- അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു.

English summary
The Indian Medical Association (INA) on Wednesday slammed Bollywood actor Shahrukh Khan over reports that he and his wife were planning to have a baby boy through surrogacy..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X