അഞ്ചാം നിലയില്‍ നിന്നു വീണ നടി ആശുപത്രിയില്‍
കൊച്ചി: മലയാളസിനിമയിലെ യുവനടി സ്വര്‍ണ തോമസിനെ ഫ്ളാറ്റില്‍ നിന്നും വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എളമക്കരയിലെ ഫ്ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നുമാണ് സ്വര്‍ണ വീണത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പത്തൊന്‍പതുകാരിയായ സ്വര്‍ണ ഇപ്പോഴുള്ളത്.
ക്യൂ, ഫ്ളാറ്റ് നമ്പര്‍ 4 ബി, ബഡ്ഡി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്ന സ്വര്‍ണ തോമസ് അമൃത ടിവിയുടെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ 2 റിയാലിറ്റിഷോയിലൂടെയാണ് ശ്രദ്ധേയയായത്.

മലയാളചിത്രങ്ങള്‍ക്ക് പുറമേ രണ്ട് തമിഴ് ചിത്രങ്ങളിലും സ്വര്‍ണയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മുംബൈയില്‍ സ്ഥിരതാമസക്കാരിയായ സ്വര്‍ണയുടെ അച്ഛന്‍ മലയാളിയും അമ്മ മഹാരാഷ്ട്രക്കാരിയുമാണ്.












Click it and Unblock the Notifications