'സോളാര്‍തട്ടിപ്പ്;വിഎസിന്റെ സ്റ്റാഫിനും പങ്കുണ്ട്'

അതേ സമയം സോളാര്‍ കേസില്‍ പതിനായിരം കോടിയുടെ തട്ടിപ്പുണ്ടെന്നോ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. 2006 മുതല്‍ സരിതയും ബിജുവും സോളാര്‍ തട്ടിപ്പ് നടത്തി വരികയാണെന്നും സിജുവുള്‍പ്പടെ ഒരു എഡിജിപിക്കു പങ്കുണ്ടെന്ന് ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആ എഡിജിപിയുടെ പേര് വെളിപ്പെടുത്താല്‍ കഴിയില്ല, ഇതു സംബന്ധിച്ച കത്ത് അന്വേഷണ സംഘത്തിന് നല്‍കും ജോര്‍ജ്ജ് വ്യക്തമാക്കി.
2006 ല്‍ ബിജുവിന്റെ ആദ്യ ഭാര്യയുടെ അച്ഛന്‍ മകളുടെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. അന്നത് പരിഗണിച്ചിരുന്നുവെങ്കില്‍ രശ്മിയുടെ ജീവന്‍ രക്ഷിക്കാനും വലിയൊരു തട്ടിപ്പ് ഒഴിവാക്കാനും കഴിയുമായിരുന്നെന്ന് പിസി ജോര്‍ജ്ജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications