Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേതത്തിനെതിരേ തൊഴിലാളികള്‍ സമരത്തില്‍

Ghost
ധാക്ക: പ്രേതത്തിന്റെ ഉപദ്രവം അവസാനിപ്പിക്കുന്നതില്‍ മാനേജ്‌മെന്റ് ഉദാസീനത കാണിക്കുന്നുവെന്നാരോപിച്ച് 3500ഓളം തൊഴിലാളികള്‍ സമരത്തില്‍. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുള്ള ഒരു ഗാര്‍മെന്റ് ഫാക്ടറിയിലെ സമരമാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

വടക്കന്‍ ധാക്കയിലെ ഗാസിപൂരിലെ പ്ലാന്റിലുള്ള ഭൂരിഭാഗം തൊഴിലാളികളും അടച്ചുവിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ഫാക്ടറിക്കുള്ളില്‍ ഒരു പ്രേതം കടന്നുകൂടിയിട്ടുണ്ട്. ഒട്ടേറെ പേരെ പ്രേതം ആക്രമിച്ചിട്ടുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

തൊഴിലാളികള്‍ മാത്രമല്ല, മുതലാളിമാരും ശരിയ്ക്കും പേടിച്ച മട്ടാണ്. പ്രാര്‍ത്ഥനകള്‍ക്കും പാവപ്പെട്ടവര്‍ക്കുള്ള അന്നദാനത്തിനും ശേഷം കമ്പനി തുറന്നു പ്രവര്‍ത്തിക്കാനാണ് പദ്ധതി. തൊഴിലാളികള്‍ക്കു നേരെ ആക്രമണമുണ്ടായെന്നതിന് തെളിവുകളുണ്ട്.

പക്ഷേ, ഇത് പ്രേതത്തിന്റെ ആക്രമണമാണോ? ആരെങ്കിലും പ്രേതത്തെ കണ്ടിട്ടുണ്ടോയെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളൊന്നും വ്യക്തമല്ല. ബംഗ്ലാദേശിലെ തൂണി ഫാക്ടറികളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ തൊഴിലാളികളുടെ മനസ്സിലുണ്ടാക്കുന്ന ആധിയായിരിക്കും ഈ പ്രേതകഥയ്ക്ക് അടിസ്ഥാനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കമ്പനികളില്‍ ലീവെടുക്കുന്ന തൊഴിലാളികളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവരികയാണ്. ചിലരൊക്കെ വളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങാനുള്ള ശ്രമത്തിലാണ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് രാജ്യത്തെ പല തുണിക്കമ്പനികളും പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+