കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്വര്‍ണവില, ഗ്രാമിന് 65 രൂപ കുറഞ്ഞു
കൊച്ചി: രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടിഞ്ഞതോടെ കേരളത്തിലും അത് പ്രതിഫലിച്ചു. വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ പവന് 520 രൂപയുടെ ഇടിവാണ് ഉണ്ടായത്. 20,400 രൂപയാണ് ഇപ്പോള്‍ ഒരു പവന് സ്വര്‍ണത്തിന് വില. ഒരു ഗ്രം സ്വര്‍ണത്തിന് 65 രൂപയാണ് താഴ്ന്നത്. ഇതോടെ വില 2,550 രൂപയില്‍ എത്തി.
വ്യാഴാഴ്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില രണ്ടര വര്‍ഷത്തെ എറ്റവും താഴ്ന്ന നിലയില്‍ എത്തിയതാണ് കേരളത്തില്‍ സ്വര്‍ണ വില കൂപ്പുകുത്തി വീഴാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയി ഔണ്‍സ് എന്ന് കണക്കാക്കുന്ന 31.1 ഗ്രാം സ്വര്‍ണത്തിന് 1300 ഡോളര്‍ താഴെ എത്തിയിരുന്നു.
ഡോളറിന് എതിരെയുള്ള രൂപയുടെ മൂല്യതകര്‍ച്ചയെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെ പൂര്‍ണമായ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കില്ല.
കഴിഞ്ഞ ഒരാഴ്ചയായി നേരിയ വ്യത്യസത്തില്‍ കൂടുകയും കുറയുകയുമായിരുന്നു സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ടാണ് പവന് 520 രൂപ കുറച്ചത്. 20,200 രൂപാ നിരക്കിലാണ് ഈ മാസം സ്വര്‍ണ വ്യാപാരം ആരംഭിച്ചത്.