Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിലെ പ്രളയം; ഹര്‍ഭജനും കുടുങ്ങി

ദില്ലി: ഉത്തരേന്ത്യയില്‍ തകര്‍ത്തുപെയ്യുന്ന മഴയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗും. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഹര്‍ഭജന്‍ സിംഗ് മൂന്ന് ദിവസമാണ് കുടുങ്ങിക്കിടന്നത്. കടുത്ത അനുഭവങ്ങളില്‍ നിന്നും സുരക്ഷിതനായി തിരിച്ചെത്തിയ ഹര്‍ഭജന്‍ സിംഗ് ദൈവത്തോട് നന്ദി പറയുകയാണ്.

ഏകദേശം അറുപതിനായിരത്തോളം ആളുകളാണ് കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ കുടുങ്ങിയിരിക്കുന്നത്. പതിനഞ്ചിന് ഹേമകുണ്ഡത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹര്‍ഭജന്‍ സിംഗ് അപകടത്തില്‍പ്പെട്ടത്. രാത്രിയോടെ ജോഷിമഠില്‍ വിശ്രമത്തിനായി വണ്ടി നിര്‍ത്തിയതാണ് ഭാജി.

Harbhajan Singh

15 ന് രാത്രിയോടെ ആരംഭിച്ച കനത്ത മഴയാണ് ഹര്‍ഭജന്റെ യാത്ര അവതാളത്തിലാക്കിയത്. ഏകദേശം മൂന്ന് ദിവസങ്ങള്‍ ജോഷിമഠിലെ ക്യാംപില്‍ നിന്നും പുറത്തുകടക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററില്‍ ഹര്‍ഭജന്‍ നാട്ടിലെത്തുകയായിരുന്നു.

ജീവിതത്തില്‍ ഇത്തരത്തില്‍ ഒരനുഭവ ആദ്യമാണ് - ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ഹര്‍ഭജന്‍ സിംഗ്. കാലാവസ്ഥ അടങ്ങിയ ശേഷം വീണ്ടും ഒരിക്കല്‍ക്കൂടി തീര്‍ത്ഥയാത്രയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഹര്‍ഭജന്‍ സിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+