Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം: ഉത്തരാഖണ്ഡില്‍ മരണം 200 കടന്നു

ദില്ലി: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കു പ്രകാരം 200 കടന്നു. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഭീകരമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ആയിരത്തില്‍പരം ആള്‍ക്കാരെ കാണാതായിട്ടുണ്ട്, അരലക്ഷത്തോളും ആള്‍ക്കാര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

പര്‍വത മേഖലകളില്‍ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് പ്രളയത്തില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങില്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 25ന് തന്നെ ദുരിതാശ്വാസ നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

നാലു ഹെലികോപ്റ്ററുകളാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മൂന്ന് ദിവസമായി മഴ അല്പം ശാന്തമായത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. പ്രളയമുണ്ടാക്കിയ നഷ്ടം യാത്ര ദുഷ്‌കരമാക്കിയതിനാല്‍ മൂന്ന് വര്‍ഷത്തേക്ക് കേദര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടനയാത്ര നിര്‍ത്തി വച്ചു.

രുദ്രപ്രയാഗ്

രുദ്രപ്രയാഗ്

കനത്തമഴയില്‍ നശിച്ച ഉത്തരാഖണ്ഡിലെ റോഡുകള്‍

ചാമോലി

ചാമോലി

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി പോയ തീര്‍ത്ഥാടകരെ രക്ഷിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥര്‍

കൊല്‍ക്കത്ത

കൊല്‍ക്കത്ത

കനത്ത മഴയ്ക്ക് ശേഷം വെള്ളം നിറഞ്ഞ റോഡില്‍ തുഴഞ്ഞു നടക്കുന്ന ജനങ്ങള്‍

ഫരീദാബാദ്

ഫരീദാബാദ്

യമുനാനദിക്കു സമീപമുള്ള മഞ്ചാവ്‌ലി ഗ്രമത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളം നിറഞ്ഞ റോഡിലൂടെ തുഴയുന്ന വാഹനം

ചാമോലി

ചാമോലി

വെള്ളപ്പൊക്കത്തെ തുടര്‍ന്ന തകര്‍ന്ന റോഡില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുന്ന സൈന്യം

വെള്ളപ്പൊക്കത്തില്‍ അപകടം പറ്റിയ സ്ത്രീയെ രക്ഷപ്പെടുത്തുന്ന സൈനിക സംഘം.

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്ന സൈനികര്‍

ഫരീദാബാദ്

ഫരീദാബാദ്

യമുനാ നദിക്കു സമീപമുള്ള മഞ്ചാവ്‌ലി ഗ്രമത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറുന്ന വൃദ്ധന്‍

രുദ്രപ്രയാഗ്

രുദ്രപ്രയാഗ്

കേദര്‍നാഥില്‍ കുടുങ്ങിയ തീര്‍ത്ഥാടകര്‍ രക്ഷയ്ക്കായ് എത്തുന്ന സൈന്യത്തെ കാത്തു നില്‍ക്കുന്നു.

രുദ്രപ്രയാഗ്

രുദ്രപ്രയാഗ്

കേദര്‍നാഥ് ക്ഷേത്രത്തിനു സമീപം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നശിച്ച വീടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+