മലയാളി വിദ്യാര്‍ത്ഥിനിയെ അഞ്ചംഗസംഘം പീഡിപ്പിച്ചു

മണിപ്പാല്‍ സര്‍വ്വകലാശാലയില്‍ നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഓട്ടോയിലെത്തിയവര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സംശയിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവരുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
രാത്രി പതിനൊന്നരയോടെ സര്‍വ്വകലാശാല ലൈബ്രറിക്ക് സമീപത്തുനിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് ഇവര്‍ പീഡനത്തിന് ഇരയാക്കിയത്.
കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയില്‍ നിന്നും പോലീസ് സംഘം മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications