4 കാലുകളുമായൊരു നമീബിയന്‍ കുഞ്ഞ്

കേപ് ടൗണിലെ റെഡ് ക്രോസ്വാര്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വച്ചാണ് ശാസ്ത്രക്രിയ നടത്തിയത്. ഒമ്പതു മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയയ്‌ക്കൊടുവില്‍ കുട്ടിയില്‍ നിന്ന് രണ്ടു കാലുകള്‍ വിജയകരമായി നീക്കം ചെയ്തു. നമീബിയന്‍ ആരോഗ്യവകുപ്പും സാമൂഹ്യപ്രവര്‍ത്തകരുമാണ് ഇക്കാര്യം അറിയിച്ചത്.
ആന്‍ഡ്രു പാലിസ്‌മ്വെ എന്നാണ് ശ്‌സ്ത്രക്രിയയ്ക്ക് വിധേയനായ രണ്ടു മാസക്കാരന്റെ പേര്. ഇപ്പോള്‍, നമീബിയയിലെ സെന്റെര്‍ സ്റ്റേറ്റ് ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചു വരികയാണിപ്പോള്‍ ആന്‍ഡ്രു. മരുന്നുകളോട് കുഞ്ഞ് പെട്ടന്ന് പ്രതികരിക്കുന്നുണ്ടെന്ന് അമ്മ റൂതി മ്യൂട്ടനിമിയ മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്രക്രിയസ്‌ക്ക് വിധേയനായ കുഞ്ഞിന് വേണ്ട എല്ലാ സഹായ ധനവും നമീബിയന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications