മുന്‍ പട്ടാളക്കാരന്‍ ഭാര്യയെ 100 കഷണങ്ങളാക്കി

പട്ടാളത്തില്‍ നിന്നും വിരമിച്ച സോമനാഥ് പരിദയാണ് ഭാര്യ ഉര്‍വ്വശിയെ കൊലപ്പെടുത്തിയ ശേഷം 100 കഷണങ്ങളാക്കി മുറിച്ചത്. തുടര്‍ന്ന് പലയിടങ്ങളിലായി ഈ ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുയും ചെയ്തു. നയാപ്പള്ളിയിയുള്ള വീട്ടില്‍ വെച്ച് ഉര്‍വ്വശിയുടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭാര്യയെ താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എപ്പോഴാണ് കൊല നടത്തിയതെന്നും എങ്ങിനെയായിരുന്നു സംഭവം എന്നും മറ്റുമുള്ള വിവരങ്ങള്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല എന്ന് ഡി സി പി നിതിന്‍ജീത് സിംഗ് അറിയിച്ചു.
വീട്ടില്‍ ആരും ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് അമേരിക്കയിലുള്ള മകനാണ് അയല്‍ക്കാരെ വിവരം തിരക്കാനായി സോമനാഥിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ഉര്‍വ്വശി പുറത്തുപോയിരിക്കുകയാണ് എന്നാണ് ഇയാള്‍ അയല്‍ക്കാരോട് പറഞ്ഞത്. അയല്‍ക്കാര്‍ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ആകെ പരിഭ്രാന്തനായി കാണപ്പെട്ടു. എന്നാല്‍ വീട്ടിലാകെ ദുര്‍ഗന്ധം അനുഭവപ്പെട്ട അയല്‍ക്കാരാണ് സംശയം തോന്നി പോലീസില്‍ വിവരമറിയിച്ചത്.












Click it and Unblock the Notifications