Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക വിദ്യാഭ്യാസത്തില്‍ ഇന്ത്യയ്ക്കുള്ള സ്ഥാനം

Education
ലണ്ടന്‍: ഇന്ത്യയില്‍ വിദ്യാഭ്യാസ കച്ചവടം മാത്രമാണോ ഇപ്പോള്‍ നടക്കുന്നത്? ലോകരാജ്യങ്ങളിലെ വിദ്യാഭ്യാസത്തെ മുന്‍ നിര്‍ത്തി ലണ്ടനില്‍ നടന്ന സര്‍വെ വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം എന്ന പോരില്‍ നടക്കുന്നത് പ്രഹസനം മാത്രമാണോ എന്ന് തോന്നിപ്പോകും. എല്ലാം വിദ്യാഭ്യാസത്തിന് വേണ്ടി എന്ന് കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യ, ലോകത്തിലെ നൂറ് ഉന്നത യൂണിവേഴ്‌സിറ്റികള്‍ എടുത്തു പരിശോധിക്കുമ്പോള്‍ അതിന്റെ ഏഴയലത്തു കൂടെ വരുന്നില്ല എന്നതാണ് സത്യം.

സൗത്ത് കൊറിയയിലെ പൊഹങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എന്ന യൂണിവേഴ്‌സിറ്റിയാണ് ലോകത്തിലെ നൂറ് ഉന്നത യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത്. ചൈനയിലെയും റഷ്യിലെയും യൂണിവേഴ്‌സിറ്റി ഈ പട്ടികയില്‍ വരുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയ്ക്ക് തനതായ ഒരു പാരമ്പര്യമുണ്ടെന്നാണ് വെപ്പ്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്, ഇന്ത്യയുടെ വിദ്യാഭ്യസ പാരമ്പര്യ പഴങ്കഥയായിപ്പോയെന്നാണ്.

ഇന്ത്യയില്‍ എന്തു കൊണ്ട് വിദ്യാഭ്യാസം പുറകോട്ടു പോവുന്നു എന്നത് ചര്‍ച്ചയ്ക്ക് പ്രധാന്യമര്‍ഹിക്കുന്നു. പ്രഗത്ഭരായ അധ്യാപകരില്ലാഞ്ഞിട്ടോ ഉപരിപഠനത്തിനുള്‍പ്പടെയുള്ള വിദ്യാഭ്യാസ സൗകര്യമില്ലാഞ്ഞിട്ടോ അല്ല. മാറിവരുന്ന സാമൂഹ്യ സാഹചര്യം കണക്കിലെടുക്കാതെയും ദീര്‍ഘവീക്ഷണമില്ലാതെയും വിദ്യഭ്യാസ രംഗത്ത് പരിഷ്‌കരണങ്ങള്‍ നടത്തുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+