പീഡനം; ദേശീയ ഷൂട്ടിംഗ് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍
ബാംഗ്ലൂര്‍: സഹതാരത്തെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ദേശീയ ഷൂട്ടിംഗ് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍. ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളി വിവാദത്തിനും അമ്പെയ്ത്ത് താരങ്ങളുടെ ക്യാംപിലെ അവിഹിത വേഴ്ചയ്ക്കും പിന്നാലെയാണ് ഇന്ത്യന്‍ കായിക രംഗത്തിന് അപമാനമായി പീഡനകഥ പുറത്തുവന്നത്.
ജര്‍മനിയില്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ രണ്ട് ജൂനിയര്‍ താരങ്ങള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ജൂനിയര്‍ ഷൂ്ട്ടര്‍ പരാതി നല്‍കിയത്. രണ്ട് സ്വര്‍ണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ്‌സ്വന്തമാക്കിയിരുന്നത്.

കേന്ദ്ര കായിക മന്ത്രാലയത്തിനും ദേശീയ റൈഫിള്‍ അസോസിയേഷനും ഷൂട്ടിംഗ് താരം പരാതി അയച്ചു. തുടര്‍ന്നാണ് നടപടി. പരാതിയെക്കുറിച്ച് അന്വേഷിച്ചതായും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും എന്‍ ആര്‍ എ ഐ സെക്രട്ടറി രാജിവ് ഭാട്ടിയ അറിയിച്ചു. പ്രസിഡണ്ട് രനീന്ദര്‍ സിംഗ് പരാതി അത്‌ലറ്റിക്്‌സ് കമ്മീഷന് അയച്ചുകൊടുത്തിരിക്കുകയാണ്.
ഇന്ത്യന്‍ ഷൂട്ടിംഗ് താരങ്ങളെക്കുറിച്ച് നേരത്തെയും ലൈംഗികാരോപണം ഉണ്ടായിരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇംഗ്ലണ്ടിലെ ഷൂട്ടര്‍മാരുമായുണ്ടായി പ്രശ്‌നം ഒരുതരത്തില്‍ ഇന്ത്യയുടെ കോച്ച് പറഞ്ഞൊതുക്കുകയായിരുന്നത്രെ. ഡബിള്‍സ് ട്രാപിലെ ദേശീയ ജൂനിയര്‍ ചാംപ്യനാണ് പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍.












Click it and Unblock the Notifications