കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രളയം; മലയാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല'

  • By Aswathi
Google Oneindia Malayalam News

ദില്ലി: മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ബദരീനാഥില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് അവര്‍ക്കൊപ്പമുള്ള സ്വാമി ഗുരു പ്രസാദ്. ബദരീനാഥില്‍ അവശ നിലയില്‍ തുടരുന്ന മലയാളികളെ രക്ഷപ്പെടുത്താന്‍ പലതവണ മുഖ്യമന്ത്രിയുമായും മലയാളികളായ കേന്ദ്രമന്ത്രിമാരുമായും ബന്ധപ്പട്ടെങ്കിലും അവര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സ്വാമി കുറ്റപ്പെടുത്തി.

പത്തൊമ്പതു മലയാളികളാണ് ബദരീനാഥില്‍ കുടുങ്ങികിടക്കുന്നത്. പലരും രോഗത്തിന്റെ പിടിയിലായി കഴിഞ്ഞു. ആവശ്യത്തിനുള്ള ഭക്ഷണമോ മരുന്നോ അവര്‍ക്ക് ലഭിക്കുന്നില്ല. ഇക്കാര്യം വ്യക്തമാക്കി കൊണ്ടാണ് താന്‍ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും വിളിച്ചത്. എന്നാല്‍ നടപടി സ്വീകരിക്കും എന്ന് പറയുകയാല്ലാതെ ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്ന് സ്വാമി കുറ്റപ്പെടുത്തി.

Flood

അതേസമയം മറ്റു സംസ്ഥാനങ്ങളിലെ അധികാരികള്‍ നാട്ടുകാരെ രക്ഷപ്പെടുത്താന്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും സ്വാമി പറഞ്ഞു. എന്നാല്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്ന കാര്യം പ്രധാന മന്ത്രിയെ അറിയച്ചിട്ടുണ്ടെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാന മന്ത്രിയോട് അഭ്യര്‍ഥിച്ചതായി ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

English summary
Heavy rain, 19 Keralite stranded in Badarinath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X