'കോണ്‍ഗ്രസ്, മന്ത്രിസഭാ പുനസംഘടന ഉടന്‍വേണ്ട'

നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം മാത്രം പുനസംഘടനയെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങല്‍ നല്‍കുന്ന സൂചനകള്‍. ചെന്നിത്തലയെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് ഘടകക്ഷികളുമായി ചര്‍ച്ച നടത്താന്‍ ഹൈക്കമാന്റ് പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും കേള്‍ക്കുന്നു.
വെള്ളിയാഴ്ച ചെന്നിത്തല കോണ്‍ഗ്ഗസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ പാര്‍ട്ടിയും ഭരണവും സംബന്ധിച്ച കാര്യവും മന്ത്രിസഭാ പ്രവേശനത്തിന്റെ പേരില്‍ തന്നെ അപമാനിച്ച കാര്യവുമാണത്രെ അവര്‍ തമ്മില്‍ സംസാരിച്ചത്.
ദിനംപ്രതി ശക്തി പ്രാപിക്കുന്ന സോളാര്‍ വിവാദത്തിന്റ ഒപ്പം ആഭ്യന്തര വകുപ്പ് നല്‍കി രമേശിനെ മന്ത്രി സഭയിലേക്ക് കൊണ്ടുവന്നാല്‍ മുഖ്യമന്ത്രിക്ക് ആ പദവി ഒരു വെല്ലുവിളി തന്നെയാവും.












Click it and Unblock the Notifications