സരിത നായര്‍ എംഎല്‍എ ഹോസ്റ്റലിലും: ജോര്‍ജ്ജ്

പ്രതിപക്ഷത്തെ പല അംഗങ്ങള്‍ക്കും സോളാര്‍ സരിതയുമായി ബന്ധമുണ്ടെന്ന ആരോപണം പി സി ജോര്‍ജ്ജ് നിഷേധിക്കാന്‍ തയ്യാറായില്ല. മുന്‍ മന്ത്രി ഗണേഷ് കുമാറിനെ വഴിവിട്ട് സഹായിക്കുന്ന എം എല്‍ എ മാരെ സംശയമുണ്ട്. ഇവര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളവരുണ്ട്.
മുഖ്യമന്ത്രിയുടെ പിരിച്ചുവിട്ട സ്റ്റാഫംഗങ്ങളെ ജോര്‍ജ്ജ് നിശിതമായി വിമര്‍ശിച്ചു. സരിത പറഞ്ഞാല്‍ എന്തും ചെയ്യുന്ന അടിമയാണ് ജോപ്പനെന്നായിരുന്നു ജേര്‍ജ്ജിന്റെ വിമര്‍ശനം. ഇപ്പോള്‍ മാത്രമല്ല, വി എസിന്റെ സ്റ്റാഫംഗം ഷിജു പോലീസില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. കോടതിയില്‍ പോകുന്ന വഴി പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ആളാണ് ഷിജു എന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഇനിയും വിവരങ്ങള്‍ അറിയാമെന്നും അവയെല്ലാം സമയം പോലെ പുറത്തുപറയുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. സോളാര്‍ രഹസ്യങ്ങള്‍ മൂടിവെക്കാന്‍ ചീഫ് വിപ്പിന് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജോര്‍ജ്ജ് മനസ്സുതുറന്നത്.












Click it and Unblock the Notifications