ടിപി; കൂറുമാറിയ പോലീസ് ട്രെയിനിക്ക് സസ്‌പെന്‍ഷന്‍

എസ് എഫ് ഐ നേതാവായ സരിന്‍ ശശിക്കൊപ്പം പി കെ കുഞ്ഞനന്തന്‍ മാടായി ഏരിയ കമ്മിറ്റി ഓഫീസില്‍ വരുന്നത് കണ്ടു എന്നായിരുന്നു നവീന്റെ മൊഴി. എന്നാല്‍ കോടതിയില്‍ നവീന്‍ ഈ മൊഴി തിരുത്തിപ്പറഞ്ഞിരുന്നു.
നവീന്‍ മൊഴി തിരുത്തിയതോടെ ടി പി വധക്കേസില്‍ സരിന്‍ ശശിക്കെതിരെ കേസെടുക്കാനാവാത്ത നിലയിലായി പോലീസ്. സാക്ഷികളെ ചാക്കിലാക്കി സി പി എം കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് കൂറുമാറിയ സാക്ഷിയെ ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.
കൂറുമാറിയ സാക്ഷിയും പോലീസ് ട്രെയിനിയുമായ നവീനിന് എതിരെ നടപടിയെടുക്കും എന്ന് ആഭ്യന്തര മന്ത്രി അന്ന് തന്നെ പറഞ്ഞിരുന്നതാണ്. കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയുമായി ഭരണപക്ഷവും കൂറുമാറാന്‍ തയ്യാറാകാത്ത സാക്ഷികള്‍ക്കെതിരെ ഭീഷണിയുമായി സി പി എമ്മും നിലയുറപ്പിക്കുമ്പോള്‍ എങ്ങുമെത്താതെ പോകുകയാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ്.












Click it and Unblock the Notifications