ഐസിഐസിഐ ഇന്‍ഷുറന്‍സിനെതിരേ നടപടിയ്ക്കു സാധ്യത

രാജീവ് ഗാന്ധി ശില്‍പ്പി സ്വസ്ത്യ ഭീമ യോജന പദ്ധതി പ്രകാരം കോടികള്‍ വെട്ടിച്ചുവെന്നാരോപിച്ച് കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി പ്രകാരമാണ് വിധി. സ്‌കീമില്‍ വ്യാജന്മാരെ തിരുകി കയറ്റുകയും ക്ലെയിമുകള്‍ തുടര്‍ച്ചയായി നിഷേധിക്കുകയും ചെയ്യുകയെന്ന തട്ടിപ്പാണ് ഇന്‍ഷുറന്‍സ് കമ്പനി നടത്തിയതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
സര്‍ക്കാറിനെയും പാവപ്പെട്ട തൊഴിലാളികളെയും വഞ്ചിക്കുക മാത്രമല്ല ചെയ്യുന്നത്. രാജ്യത്തെ കോടികണക്കിന് വരുന്ന നികുതി ദായകരുടെ പണം ഇത്തരത്തില്‍ കൈക്കലാക്കുക കൂടിയാണ്. ഈ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യസഭാ അംഗമായ തപന്‍ സെന്‍ ഐആര്‍ഡിഎയ്ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇക്കാര്യത്തിലാണ് കോടതി റഗുലേറ്ററി അതോറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications