കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിക്കുനേരെ വധശ്രമം, ഭര്‍ത്താവിനെ ചോദ്യം ചെയ്തു

  • By Aswathi
Google Oneindia Malayalam News

Blood
നോയിഡ: മോഷ്ടാക്കളെന്ന് കരുതപ്പെടുന്ന അഞ്ജാത സംഘം യുവതിയെ കാറില്‍ വച്ച് 27 തവണ കുത്തി പരിക്കേല്‍പ്പിച്ചു. 22 കാരിയായ പാര്‍വതി എന്ന യുവതിയാണ് ക്രുരമായ ആക്രമണത്തിന് ഇരയായത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍വതിയുടെ ഭര്‍ത്താവ് ശ്രാവണിനെ പൊലീസ് ചോദ്യം ചെയ്തു.

ദില്ലിയിലെ നോയിഡയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന പാര്‍വതി. ഹഗാപൂര്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞ വന മേഖലയിലെത്തിയപ്പോള്‍ മൂത്രശങ്ക തീര്‍ക്കാന്‍ ശ്രാവണ്‍ കാര്‍ നിര്‍ത്തി പോയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിലെ ചോദ്യം ചെയ്‌തെങ്കിലും തൃപ്തികരമായ മറുപടി ഇയാളില്‍ നിന്നു ലഭിച്ചില്ല എന്ന് പൊലീസ് പറഞ്ഞു.

2012ലാണ് പാര്‍വതിയുടെയും ശ്രാവണിന്റെയും വിവാഹം കഴിഞ്ഞതെങ്കിലും രണ്ടു മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസം. സംഭവ ദിവസം പാര്‍വതിയുടെ വീട്ടിലെത്തി ശ്രാവണ്‍ കുറച്ചു സമയം ഒപ്പം ചെലവിടാനെന്ന് പറഞ്ഞ്, പാര്‍വതിയെയും വിളിച്ച് സമീപത്തുള്ള ഷോപിംങ് മാളില്‍ പോവുകയായിരുന്നെന്ന് പാര്‍വതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

താന്‍ കാറില്‍ നിന്ന് ഇറങ്ങി പത്തു ചുവടു വയ്ക്കുമ്പോഴേക്കും ഭാര്യയുടെ നിലവിളി കേട്ടു. വന്നു നോക്കുമ്പോള്‍ ഭാര്യയെ മൂന്നു പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടെന്നും ഒാടിവന്ന തന്നെയും ആക്രമികള്‍ ഉപദ്രവിച്ചെന്നും ശ്രാവണ്‍ പൊലീസിനോട് പറഞ്ഞു. കാറിന്റെ താക്കോല്‍ ചോദിച്ചു കൊണ്ടായിരുന്നു ആക്രമണമെന്നും ശ്രാവണിന്റെ മൊഴിയില്‍ പറയുന്നു.

ശ്രാവണിന്റെ മൊഴി വിശ്വസീനീയമല്ലാത്തതിനാല്‍ ഇയാളെ സംശയിക്കുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചിലും തൊണ്ടയിലും വയറിലും കുത്തേറ്റ പാര്‍വതിയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ വിഭാഗം അറിയിച്ചു. നോയിഡയിലെ ആശുപത്രിയിലാണ് പാര്‍വതി ഇപ്പോള്‍

English summary
Noida: Woman stabbed 27 times by robbers, husband questioned by police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X