രക്ഷാപ്രവര്‍ത്തനത്തിലും മോഡി മാതൃക
റാഞ്ചി: എട്ടുകേന്ദ്രമന്ത്രിമാരുള്ള കേരളം ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങികിടക്കുന്ന ഏതാനും പേരെ രക്ഷിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ ഈ മോഡി മോഡല്‍ ഒന്നു കണ്ടു പഠിയ്ക്കാവുന്നതാണ്. സോണിയാ ഗാന്ധിയും മന്‍മോഹന്‍സിങും ആകാശക്കാഴ്ച കണ്ട് മടങ്ങിയപ്പോള്‍ വെള്ളപ്പൊക്കം ദുരിതം വിതച്ച സ്ഥലത്ത് പറന്നിറങ്ങുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി ചെയ്തത്.
രണ്ടു ദിവസം ഉത്തരാഖണ്ഡില്‍ തങ്ങി മോഡി ചെയ്ത കാര്യങ്ങള്‍ സ്വപ്‌നം കാണാന്‍ ഇന്ത്യയിലെ മറ്റൊരു നേതാവിനും സാധിക്കില്ല. അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഒരോ ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മോഡിയെത്തിയത്.

അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ 80 ഇന്നോവ കാറുകളാണ് വെള്ളപ്പൊക്ക മേഖലകളിലൂടെ തലങ്ങും വിലങ്ങും ഓടിയത്.
. ഇവരെ ഡെറാഡൂണിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയതിനു ശേഷം, പ്രത്യേകം ചാര്‍ട്ട് നാല് ബോയിങ് വിമാനങ്ങളില്‍ ഗുജറാത്തിലേക്കയച്ചു. 25 ലക്ഷ്വറി ബസ്സുകള്‍ തുടര്‍ച്ചയായി ദില്ലിയിലേക്ക് സര്‍വീസ് നടത്തി. രണ്ടേ രണ്ടു ദിവസം കൊണ്ട് 1500 ഗുജറാത്തികളെയും രക്ഷപ്പെടുത്തി മോഡി നാട്ടിലേക്ക് തിരിച്ചു പറന്നു.
കേരളത്തില്‍ നിന്നു തീര്‍ത്ഥയാത്ര പോയവര്‍ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ട് അവസാനം വരുന്നതു വരട്ടെയെന്നു കരുതി ഇപ്പോഴും കാത്തിരിക്കുകയാണ്.












Click it and Unblock the Notifications