പ്രതീക്ഷയോടെ ശ്രീ വിണ്ടും മൈതാനത്തില്‍

ശ്രീ ട്വിറ്ററില്‍ കുറിച്ചു, ' കഠിനമായി പരിശീലിക്കും..ക്ഷമയോടെ കാത്തിരിക്കും..കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി..ജയ് മാതാ ദീ..' വിശ്വാസം ശ്രീയെ രക്ഷിക്കട്ടെ. മുന്നെ ഒരു ദിവസം പരിശീലനത്തിനായി ഇടപ്പള്ളി സ്‌കൂള്‍ മൈതാനത്ത് എത്തിയ ശ്രീ മഴ കാരണം മടങ്ങി പോവുകയായിരുന്നു.
ഐപിഎല്‍ വാതു വയ്പ്പുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീയെ 27 ദിവസം തീഹാര്‍ ജയിലിലടച്ചിരുന്നു. ജൂണ്‍ 11 ശ്രീശാന്ത് ജാമ്യത്തില്‍ പുറത്തിറങ്ങുമ്പോള്‍ പ്രതീക്ഷയോടെ വീണ്ടു കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നീട് പല അവസരത്തിലും ശ്രീ അത് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോള്‍ അതിനുള്ള കഠിന ശ്രമത്തില്‍ തന്നെയാണ് ഇന്ത്യല്‍ ക്രിക്കറ്റ് ടീമില്‍ ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത ശ്രീശാന്ത്.












Click it and Unblock the Notifications