കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്: ഒട്ടേറെ പേരുടെ വിവരങ്ങള്‍ ചോര്‍ന്നു

Google Oneindia Malayalam News

Facebook
സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍നെറ്റ് വര്‍ക്കിങ് ഭീമനായ ഫേസ്ബുക്കിന്റെ ഡാറ്റാ ബേസില്‍ നിന്നും 60 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി സ്ഥിരീകരിച്ചു. മൊബൈല്‍ നമ്പര്‍, ഇമെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ സുപ്രധാനവിവരങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

സാങ്കേതികപരമായ ഒരു പിഴവിലൂടെ 2012 മുതല്‍ തന്നെ വിവരങ്ങള്‍ പുറത്തുപോകാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് പരോക്ഷമായി സമ്മതിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച മാത്രമാണ് ഈ വിവരം ഫേസ്ബുക്ക് അറിയുന്നത്. 24 മണിക്കൂര്‍ കൊണ്ട് ഇതിനു പരിഹാരം കാണുകയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

'ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍" എന്ന ടൂളാണ് വില്ലനായത്. ഡൗണ്‍ ലോഡ് ചെയ്‌തെടുക്കുന്ന ഡാറ്റകളില്‍ മറ്റുള്ളവരുടെ എല്ലാവിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആരെങ്കിലും ദുരുപയോഗം ചെയ്തതായി പരാതിയുയര്‍ന്നിട്ടില്ല. എങ്കിലും ഫേസ്ബുക്കിനെ വാണിജ്യപരമായ ഉപയോഗിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങള്‍ ഈ പഴുത് ആവുന്നത്ര മുതലാക്കിയിട്ടുണ്ടെന്നു വേണം കരുതാന്‍.

ഫേസ്ബുക്കില്‍ ലൈക്കുണ്ടാക്കാന്‍ ലക്ഷങ്ങളാണ് പലരും ചെലവഴിയ്ക്കുന്നത്. ഇത്തരക്കാരെ വലവീശി പിടിയ്ക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലൈക്കിന് ഇത്ര പണം എന്ന രീതിയില്‍ വിലപേശിയാണ് കച്ചവടം.

English summary
Facebook is embarrassed by a glitch in its "Download Your Information" tool that unintentionally shared some members' phone numbers and e-mail addresses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X