രാഷ്ട്രീയ നേതാക്കള്‍ സ്വര്‍ണം വാങ്ങാറില്ലേ?
കറണ്ട് അക്കൗണ്ട് കമ്മി കൂടി വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി പി ചിതംബരം കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിക്കുകയുണ്ടായി ജനങ്ങള്‍ സ്വര്‍ണം വാങ്ങി കൂട്ടുന്നത് നില്‍ത്തണമെന്ന്. 'ജനങ്ങള്‍' സ്വര്‍ണത്തിന്റെ ഉപഭോഗം കുറച്ചില്ലെങ്കില്‍ കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഇതിനര്‍ത്ഥം, മന്ത്രിമാര്‍ക്ക് സ്വര്‍ണം വാങ്ങി കൂട്ടാം എന്നായിരുന്നോ?
സ്വര്‍ണം ഏറ്റവും നല്ല സമ്പാദ്യമാണ് എന്നൊക്കെ കെട്ടു കഥകളായി, ഇപ്പോള്‍ സ്വര്‍ണം ഏറ്റവും വലിയ ശത്രുവാണ് എന്നാണ് അന്ന് ധനമന്ത്രി പറഞ്ഞിരുന്നത്. ഇക്കരണത്തെ ചൊല്ലി, സ്വര്‍ണ ഇറക്കുമതി കുറച്ച് ആവശ്യകാര്‍ക്ക് മാത്രം സ്വര്‍ണം ലഭ്യമാക്കിയതോടെ സ്വര്‍ണത്തിന് വില വര്‍ധിച്ചിരുന്നു. അതോടെ പാവപ്പെട്ട ജനങ്ങള്‍ സ്വര്‍ണ ഉപഭോഗം കുറച്ചു.
പക്ഷേ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇപ്പോഴും നല്ല സമ്പാദ്യം സ്വര്‍ണം തന്നെയാണെന്നതാണ് സത്യം.

ശരത് പവര്‍
കാര്‍ഷിക മന്ത്രിയും എന്‍സിപി പ്രസിഡന്റുമായ ഈ രാഷ്ട്രീയ നേതാവിന്റെ സ്വര്‍ണ സമ്പാദ്യം 1420.9 ഗ്രാം സ്വര്‍ണമാണ്. 36.23 ലക്ഷം രൂപയാണ് ഇപ്പോള്‍ ഈ സ്വര്‍ണത്തിന് വില.

എംകെ അളഗിരി
കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ഇദ്ദേഹത്തിന് 3727.194 ഗ്രാം
സ്വര്‍ണ സമ്പാദ്യമുണ്ട്. 95 ലക്ഷം രൂപയാണ് ഈ സ്വര്‍ണത്തിന് ഇപ്പോള്‍ വിപണിയില്‍ വില.

ശരത് യാദവ്
ജെഡിയു നേതാവായ ശരത് യാദവിന്റെ സ്വര്‍ണ സമ്പാദ്യം 52.27 ലക്ഷം രൂപയുടെ 2050 ഗ്രാം സ്വര്‍ണമാണ്.

മുലായം സിങ് യാദവ്
സ്വര്‍ണ ശേഖരണം എത്രയാണെന്ന് വ്യക്തമല്ലെങ്കിലും 2009 ല്‍ 77.25
ലക്ഷം സ്വര്‍ണ സമ്പാദ്യം ഇദ്ദേഹത്തിനുമുണ്ടായിരുന്നു.

നിതിന്‍ ഗഡ്കരി
ബിജെപി പ്രസിഡന്റായ ഇദ്ദേഹത്തിന് ഇന്ന് വിപണിയില്‍ 50.9 ലക്ഷം രൂപ വില വരുന്ന 1996.5 ഗ്രാം സ്വര്‍ണ ശേഖരമാണുള്ളത്.

മായാവതി
ബിഎസ്പി പ്രസിഡന്റായ ഈ വനിതാ നേതാവിന്റെ സ്വര്‍ണ സമ്പാദ്യം 1034.26 ഗ്രാം സ്വര്‍ണമാണ്. ഇന്ന് വിപണിയില്‍ 20.94 ലക്ഷം രൂപ വില.

കപില്‍ സിബല്‍
വാര്‍ത്താവിനിമയവും ഐടിയും നിയമവും കൈകാര്യം ചെയ്യുന്ന കപിലിനാണ്
ഏറ്റവും കൂടുതല്‍ ആസ്തി. 1.77 കോടി രൂപയുടെ 6969.3 ഗ്രാം സ്വര്‍ണ ശേഖരണം.

സുശീല്‍ കുമാര്‍ ഷിന്റെ
കേന്ദ്ര ആഭ്യന്തര മന്ത്രിയായ ഇദ്ദേഹത്തിന് 24.35 ലക്ഷം രൂപയുടെ
955 ഗ്രാം സ്വര്‍ണമുണ്ട്.

രാജ്‌നാഥ് സിങ്
ബിജെപി നേതാവായ ഇദ്ദേഹത്തിന്് 750 ഗ്രാ സ്വര്‍ണമാണുള്ളത്. ഇന്ന്
വിപണിയില്‍ 19.12 ലക്ഷം രൂപ.

ലാലു പ്രസാദ്
കൂട്ടത്തില്‍ ഏറ്റവും പാവപ്പെട്ടത് ഈ ആര്‍ജെഡി നേതാവാണ്. 13.18 ലക്ഷം രൂപയുടെ 517 ഗ്രാം സ്വര്‍ണ ശേഖരണം മാത്രമാണ് ഇദ്ദേഹത്തിനുള്ളത്.












Click it and Unblock the Notifications