കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേദാര്‍നാഥ് ക്ഷേത്രത്തിന്റെ അതിജീവന രഹസ്യം?

  • By Aswathi
Google Oneindia Malayalam News

കേദാര്‍നാഥ്: ഒന്നു കണ്‍മൂടി തുറക്കുന്നതിനുള്ളില്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് ആയിരങ്ങള്‍ ഉത്തരാഖണ്ഡില്‍ ഒലിച്ചു പോയി. പാര്‍പ്പിടങ്ങളും ആശ്രമങ്ങളും ദര്‍ശനാലയങ്ങളും ഹോട്ടലുകളും കുത്തിയൊലിച്ചുവന്ന മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞു. പ്രകൃതിയുടെ ക്രൂരഭാവത്തെ കൂസാതെ കേദാര്‍നാഥിലെ ഒരു ശിവക്ഷേത്രം മാത്രം തലപൊക്കി നിന്നു. എന്തുകൊണ്ട്?

വിശ്വാസികള്‍ക്ക് ആ അതിജീവനത്തെ മഹാശിവന്റെ അനുഗ്രഹമാണെന്ന് വിലയിരുത്താം. പക്ഷേ ശാസ്ത്രീയമായി അതിന് മറ്റൊരു വശമുണ്ട് എന്നതാണ് സത്യം.

ഏകദേശം ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് അന്നത്തെ പ്രത്യേക തടികളും കല്ലുകളു ഉപയോഗിച്ചാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇന്റെര്‍ലോക്കിങ് രീതിയില്‍ ഉള്ളിലും പുറത്തുമായി രണ്ട് തരത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പുറത്ത് ലോഹം അഥവാ അയേണ്‍ ഷീറ്റ് ഉപയോഗിച്ചതുകാരണം നിര്‍മ്മാണത്തിനുപയോഗിച്ച കല്ലുകളായാലും തടികളായാലും വളരെ ശക്തമായി തന്നെ പരസ്പരം ഒട്ടി നില്‍ക്കും എന്നതാണ് ശാസ്ത്രം. കേദാര്‍നാഥ് ശിവക്ഷേത്രത്തിന്റെ അതിജീവന രഹസ്യവും ഇതാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

കേദാര്‍നാഥ്

കേദാര്‍നാഥ്

സമീപത്തെ കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയിട്ടും തലപൊക്കി നില്‍ക്കുന്ന
കേദാര്‍നാഥ് ക്ഷേത്രം

ശിവാനുഗ്രഹം

ശിവാനുഗ്രഹം

വിശ്വാസികള്‍ക്ക് ക്ഷേത്ര അതിജീവനത്തെ മഹാശിവന്റെ അനുഗ്രഹമാണെന്ന്
വിലയിരുത്താം.

നിര്‍മ്മാണ രഹസ്യം

നിര്‍മ്മാണ രഹസ്യം

ഇന്റെര്‍ലോക്ക് സമ്പ്രദായത്തിലൂടെയാണ് ക്ഷേത്രം പണികഴിച്ചത്

 തകര്‍ന്ന കെട്ടിടങ്ങള്‍

തകര്‍ന്ന കെട്ടിടങ്ങള്‍

കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപത്തുള്ള തകര്‍ന്ന കെട്ടിടങ്ങള്‍

ഇന്റെര്‍ലോക്ക് സമ്പ്രദായം

ഇന്റെര്‍ലോക്ക് സമ്പ്രദായം

ഇന്റെര്‍ലോക്ക് സമ്പ്രദായത്തിലൂടെ 18ാം നൂറ്റാണ്ടിലാണ്
കേദാര്‍നാഥില്‍ ഈ ശിവക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്

English summary
The secret behind Kedarnath Temple’s survival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X