ഗോള്‍ഡന്‍ ബാറ്റ്' ദുരന്തമേറ്റുവാങ്ങിയവര്ക്ക്
ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ശിഖര്‍ ധവാന് സമ്മാനമായി ലഭിച്ച ഗോള്‍ഡന്‍ ബാറ്റ് ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കു സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചു. പ്രളയത്തില്‍ വീടും ജീവനും നഷ്ടപ്പെട്ടവര്‍ക്കാണ് ഈ സമ്മാനം. എപ്പോഴും എന്റെ പ്രാര്‍ത്ഥന അവരോടൊപ്പമുണ്ടാകും-ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ ബാറ്റിങ് വിസ്മയം മനസ്സു തുറന്നു. ധവാന്റെ പ്രസ്താവന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ വൈറലായി പരക്കുകയാണ്.
മഴ മൂലം 20 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ അഞ്ചു റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 43 റണ്‍സെടുത്ത വിരാട് കോഹ്ലിയും 31 റണ്‍സെടുത്ത് ശിഖര്‍ ധവാനും പുറത്താവാതെ 33 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും തിളങ്ങി. ഇംഗ്ലണ്ടിനുവേണ്ടി രവി ബൊപ്പാര നാലോവറില്‍ ഒരു മേഡിനടക്കം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. 30 റണ്‍സെടുത്ത ബൊപ്പാരയും 33 റണ്‍സെടുത്ത മോര്‍ഗനും കടുത്ത ചെറുത്ത് നില്‍പ്പാണ് നടത്തിയത്. ജഡേജ, അശ്വിന്, ഇശാന്ത് ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കുവേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ജഡേജയാണ് കളിയിലെ കേമന്‍.

കപ്പ് കിട്ടിയതിന്റെ സന്തോഷം
ഇംഗ്ലണ്ടിനെ അഞ്ചു റണ്‍സിന് തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം

ആഘോഷത്തിന്റെ നിമിഷങ്ങള്‍
ട്രോഫിയുമായി ഇന്ത്യന്‍ ടീമംഗങ്ങള്‍

ചരിത്ര നിമിഷം
കിരീടം നേടിയ ഇന്ത്യന്‍ ടീം ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു

കോഹ്ലിയുടെ പ്രകടനം
ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദപ്രകടനത്തില് വിരാട് കോഹ്ലി വേറിട്ടു നിന്നു

ശിഖര്‍ ദ ടോപ്പ്
363 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഗോള്‍ഡന്‍ ബാറ്റ് പുരസ്കാരം നേടിയത്.

ഹായ് കിട്ടി പോയ്
ജോ റൂട്ടിന്റെ പുറത്താകല്‍ അശ്വിനും കോഹ്ലിയും ആഘോഷിക്കുന്നു

വിരാട് നിര്‍ണായകം
കോഹ്ലിയുടെ പ്രസിദ്ധമായ പുള്‍ ഷോട്ട്

ഇത് മഴക്കളി
ചാംപ്യന്‍സ് ട്രോഫിയിലെ ഒട്ടുമിക്ക മത്സരങ്ങളിലും മഴ വില്ലനായിരുന്നു

ഗോള്‍ഡന്‍ ബോള്‍
12 വിക്കറ്റുകള്‍ നേടി ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നേടിയ രവീന്ദ്ര ജഡേജ

വിജയത്തിന്റെ ആരവം
ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications