കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി എന്ത് പാപമാണ് ചെയ്തത്? രാജ്‌നാഥ്

  • By Lakshmi
Google Oneindia Malayalam News

പട്‌ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്കുവേണ്ടി വാദിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്. മോഡി എന്ത് പാപമാണ് ചെയ്തതെന്നാണ് രാജ്‌നാഥിന്റെ ചോദ്യം. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ജനതാദള്‍-യു തീരുമാനിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സിങ്ങിന്റെ ചോദ്യം.

ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് രാജ്‌നാഥ് സിങ് മോഡിയ്ക്കുവേണ്ടി വാദിച്ചത്. പതിനേഴു വര്‍ഷം സഖ്യകക്ഷിയായിരുന്ന ജനതാദള്‍-യു പൊടുന്നനെ നിലപാട് മാറ്റിയതെന്തുകൊണ്ടാണ്. മോഡി എകാധിപത്യ സ്വഭാവമുള്ള നേതാവല്ല.

Rajnath Singh

2002ലെ ഗുജറാത്ത് കലാപകാലം മുതല്‍ 2013വരെ മോഡിയെ സംബന്ധിച്ച് യാതൊരു പ്രശ്‌നവും ജെഡി-യുവിനുണ്ടായിരുന്നില്ല- രാജ്‌നാഥ് ചൂണ്ടിക്കാണിച്ചു. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് മോഡിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അദ്ധ്യക്ഷനായി നിയമിച്ചത്. അതില്‍എന്താണ് തെറ്റെന്നും രാജ്‌നാഥ് ചോദിച്ചു.

മോഡിയെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ദേശീയ അദ്ധ്യക്ഷനായി നിയമിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായുള്ള സഖ്യം ജനതാദള്‍(യു) അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച എല്‍കെ അദ്വാനിയെ പാര്‍ട്ടി പിന്നീട് അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കുകയായിരുന്നു.

English summary
What sin has Modi committed? ask BJP president Rajnath Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X