കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റയിലിനെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Jose Thettayil
ആലുവ: തനിയ്ക്കും മകനുമെതിരെ ലൈംഗികപീഡന ആരോപണവുമായി വന്ന യുവതിയെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയില്‍. പക്ഷേ അവര്‍ ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതാണെന്നും ജോസ് തെറ്റയില്‍ വ്യക്തമാക്കി.

പഠിക്കുന്ന കാലം മുതലേ ഇവരെ എനിയ്ക്ക് പരിചയമുണ്ട്. മകനും പരിചയമുണ്ട്. പിന്നീട് മകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് അവര്‍ സമീപിച്ചിരുന്നു. ഗര്‍ഭിണിയാണെന്നുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കൊണ്ടുവന്നിരുന്നു. എന്നാല്‍ പരിശോധനയില്‍ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞു. മകനുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്ന ആരോപണം തെറ്റാണ്- തെറ്റയില്‍ പറഞ്ഞു.

ഇപ്പോള്‍ അവര്‍ കയ്യിലുണ്ടെന്ന് പറയുന്ന ദൃശ്യങ്ങള്‍ കൃത്രിമമായി ചമച്ചതാണെന്നും അവര്‍ മോര്‍ഫിങ് വിദഗ്ധയാണെന്നും ജോസ് തെറ്റയില്‍ ആരോപിച്ചു. ഇതിനിടെ തെറ്റയിലിനെതിരെ ഉയര്‍ന്ന ആരോപണം എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ബ്രാഞ്ച് എസ്പി അജിതാ ബീഗം സുല്‍ത്താനയ്ക്കാണ് അന്വേഷണച്ചുമതല. നിലവിലുള്ള നിയമമനുസരിച്ച് തെറ്റയിലിനെതിരെ നടപടിയെടുക്കാതെ നിര്‍വ്വാഹമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്കമാലിയിലെ തെറ്റയിലിന്റെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് തെറ്റയിലിനെ ഒന്നാം പ്രതിയാക്കിയം മകനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Home Minister Thiruvanjur Radhakrishnan said that Ernakulam Crime Branch SP will investigate the sexual harassment allegation against former Minster Jose Thettayil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X