കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റയിലിന്റെ രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കും

  • By Lakshmi
Google Oneindia Malayalam News

Jose Thettayil
തിരുവനന്തപുരം: ലൈംഗിക വിവാദത്തില്‍ അകപ്പെട്ട മുന്‍മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് സൂചന. തെറ്റയിലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇടതുമുന്നണി തിങ്കളാഴ്ച അടിയന്തര യോഗം ചേരുന്നുണ്ട്. തെറ്റയില്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

തെറ്റയിലിന്റെ രാജികാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയായ ജനതാദള്‍-എസിനെ ചുമതലപ്പെടുത്താനാണ് സാധ്യത. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി നേതാവ് മാത്യു ടി തോമസ് പറഞ്ഞിരിക്കുന്നത്. തെറ്റ് ചെയ്തവര്‍ ശിക്ഷഏറ്റുവാങ്ങേണ്ടിവരുമെന്ന് ആരോപണം ഉയര്‍ന്നയുടന്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മുമ്പ് പിജെ ജോസഫ്, നീലലോഹിതദാസ നാടാര്‍ എന്നിവര്‍ക്കെതിരെ ഇത്തരത്തില്‍ ലൈംഗികാപവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ മുന്നണി ആവശ്യപ്പെട്ടിരുന്നില്ല. ഘടകകക്ഷികള്‍ തെറ്റയിലിന്റെ ജാമ്യത്തിനായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഒരുപക്ഷേ ജനതാദള്‍ എസ് ഇക്കാര്യം ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം തെറ്റയിലിനെ രാജിവെപ്പിക്കാതെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാകും ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തെറ്റയില്‍ ഉടന്‍ രാജിവെയ്ക്കണമെന്ന് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
LDF to day meet to take decision over Jose Thettayil's resignation from MLA post after sexual harassment allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X