കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന്‍ ഇനി വിശാല ഐഗ്രൂപ്പില്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലേയ്ക്ക് മടങ്ങിയെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഐഗ്രൂപ്പിന്റെ നേതാവ് രമേശ് തന്നെയാണെന്നും അദ്ദേഹവുമായി ഈഗോയില്ലെന്നും മുരളി പറഞ്ഞു.

ചെന്നിത്തലയും ഞാനും സമാന ചിന്താഗതിക്കാരാണ്. പാര്‍ട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഹൈക്കമാന്റുവരെ ഗ്രൂപ്പുകളെ അംഗീകരിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെല്ലാം ഒറ്റക്കെട്ടാണ്- മുരളീധരന്‍ പറഞ്ഞു.

Muraleedharan

ജൂണ്‍ 22ന് ശനിയാഴ്ച മുരളീധരന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന യോഗത്തിലാണ് വിശാല ഐഗ്രൂപ്പിലേയ്ക്ക് ചേരാന്‍ തീരുമാനമായത്. ഭരണതലത്തില്‍ എ വിഭാഗം പിടിമുറുക്കുന്നതും തനിയ്ക്ക് അവഗണനനേരിടേണ്ടിവരുന്നതുമാണ് ഐ ഗ്രൂപ്പില്‍ ചേരാന്‍ മുരളിയെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ നേരത്തേ തന്നെ മുരളിയുടെ വിഭാഗം ഐ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്തിയ മുരളി താനിനി മുതല്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം പലകാര്യത്തിലും അവഗണനനേരിട്ടപ്പോള്‍ ഗ്രൂപ്പുകളിയ്ക്കാത്തതാണ് താന്‍ അവഗണിക്കപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Congress MLA K Muraleedharan joined in I group with KPCC president Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X