Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന മകന്‍ അറസ്റ്റില്‍

Arrest
മൂന്നാര്‍: അമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന മകന്‍ പോലീസ് പിടിയില്‍. മൂന്നാര്‍ കെഡിഎച്ച്പി കമ്പനിവക എസ്റ്റേറ്റില്‍ താമസിക്കുന്ന നാല്‍പ്പത്തിയഞ്ചുകാരിയായ പാണ്ഡിയമ്മയാണ് മകന്റെ കൈകൊണ്ട് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മുനിസ്വാമി എന്ന മുനീസിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാണ്ഡിയമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നതിനെ തുടര്‍ന്നാണത്രെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ പാണ്ഡിയമ്മയുമായി മുനിസ്വാമി അവിഹിത ബന്ധത്തെ ചൊല്ലി വാക്ക്തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ മകന്‍ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ടന്ന് ഉറപ്പായപ്പോള്‍ മുനിസ്വാമി അയല്‍ക്കാരെ വിളിച്ച് അമ്മ അടുക്കളയില്‍ കുഴഞ്ഞു വീണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും അറിയിച്ചു. മരണത്തില്‍ സംശയമുണ്ടെന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയിലും മറ്റും ഏറ്റമുറിവാണ് മരണ കാരണം എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പൊലീസ് മകനെ അറസ്റ്റ് ചെയ്തത്. പാണ്ഡിയമ്മയുടെയും സെന്‍ട്രയന്‍ നായിഡുവിന്റെയും മൂത്തമകനാണ് മുനിസ്വാമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+