കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം; കാണാതായ 10 മലയാളികളെ കുറിച്ച് സൂചനയില്ല

  • By Aswathi
Google Oneindia Malayalam News

ദില്ലി: പ്രളയത്തെ തുടര്‍ന്ന വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അകപ്പെട്ടിരിക്കുന്ന പതിമൂന്ന് മലയാളികളെ ഇനിയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതില്‍ പത്തുപേരെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നോര്‍ക്കയുടെ പ്രത്യേക സംഘം അറിയിച്ചത്.

ആകെ 33 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്. ഇവരില്‍ രക്ഷപ്പെടുത്തിയ 23 പേരെ ഉടന്‍ രക്ഷിക്കുമെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും നോര്‍ക്ക സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി രാമചന്ദ്രന്‍
വ്യക്താമാക്കി. അതേ സമയം പ്രളയത്തിലകപ്പെട്ട മലയാളികളെ രക്ഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ശിവഗിരിമഠ അധികൃതര്‍ പരാതിപ്പെട്ടു.

എന്നാല്‍ കേരള സര്‍ക്കാറിന്റെ ഹെല്‍പ് സെന്ററുകള്‍ ഹരിദ്വാറിലും ഡെറാഡൂണിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു.

അടുത്ത മഴയ്ക്ക് മുമ്പ്

അടുത്ത മഴയ്ക്ക് മുമ്പ്

ഗൗചറില്‍ മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡുകള്‍ വൃത്തിയാക്കുന്ന ജനങ്ങള്‍

ഇനിയുള്ള യാത്ര

ഇനിയുള്ള യാത്ര

പ്രളയത്തിനു ശേഷം തകര്‍ന്ന കേദാര്‍നാഥില്‍ നിന്ന്‌
ഗുപ്ത്കാശിയിലേക്കുള്ള വഴി

തലയും മുങ്ങുന്നതിനു മുമ്പ്

തലയും മുങ്ങുന്നതിനു മുമ്പ്

പ്രളയത്തില്‍ മുങ്ങിയ ത്രിപുരയിലെ ഒരു ഗ്രാമം

ഇത്തിരി എനിക്കും

ഇത്തിരി എനിക്കും

ചാമോലിയില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്ന സൈനികര്‍

കുടയെക്കാള്‍ രക്ഷ

കുടയെക്കാള്‍ രക്ഷ

കനത്തമഴയില്‍ കുടയ്ക്ക് പകരം പ്ലസ്റ്റിക് കവര്‍ പുതച്ച് യാത്രചെയ്യുന്ന അച്ഛനും മകനും. ഹൈദരാബാദിലെ ഒരു ദൃശ്യം

കയറില്‍ സാഹസം

കയറില്‍ സാഹസം

കനത്ത മഴയില്‍ പാലങ്ങളെല്ലാം തകര്‍ന്നതിനെ തുടര്‍ന്ന് തീര്‍ത്ഥടകരെ കയറിലൂടെ സുരക്ഷിത സ്ഥലത്തെത്തിക്കുന്ന സൈനികര്‍

ഒന്നു താങ്ങണെ

ഒന്നു താങ്ങണെ

തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തുന്നു

താഴെ നോക്കാന്‍ വയ്യേ

താഴെ നോക്കാന്‍ വയ്യേ

മഴയെ തുടര്‍ന്ന് കുത്തിയൊലിക്കുന്ന നദിയെ കയറിന്റെ സഹായത്തോടെ മുറിച്ചു കടക്കുന്നു

English summary
Flood; 13 keralite still stranded in Uttarakhnd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X