പീഡിപ്പിച്ചത് സഹോദരന്‍; പിടിച്ചത് മറ്റൊരാളെ

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അലിരാജ്പൂറില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് 2013 ജനുവരി 20 ന് കേല്‍ സിങ് എന്ന കപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാന്തല്ലൂര്‍ സ്വദേശിയായ ഇയാളെ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ അഞ്ചു മാസത്തിനു ശേഷം, ജൂണ്‍ പതിനൊന്നിന് പെണ്‍കുട്ടി ജന്മം നല്‍കിയ പെണ്‍ കുഞ്ഞിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയമക്കിയപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ഥ പിതാവ് കുറ്റം ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിയല്ലെന്നും പെണ്‍കുട്ടിയുടെ സഹോദരനാണെന്നും തെളിഞ്ഞു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ രമേശിനെ സിആര്‍പിസി 169 വകുപ്പ് പ്രകാരം അലിരാജ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 24ന് കേല്‍ സിങ് എന്ന വാദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത് രമേശ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു. കുറ്റം ആരോപിക്കപ്പെട്ടതിന്റെ പേരില്‍ 140 ദിവസം കേല്‍ സിങ് ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications