രാഹുല്‍ തുപ്പുന്നത് ജനങ്ങളറിയണോ: രേണുക
ദില്ലി: രാഹുല്‍ഗാന്ധി തുപ്പുന്നതും തുമ്മുന്നതും ജനങ്ങളെ അറിയിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി പറഞ്ഞു. രാജ്യം പ്രധാന വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് രാഹുല്‍ സ്ഥലത്തില്ലാതെ പോകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്ന അവര്‍.

വി.ഐ.പി ആയിട്ടല്ല രാഹുല്‍ ഗാന്ധി ദുരന്ത മേഖല സന്ദര്‍ശിക്കുന്നത്. എഐസിസി വൈസ് പ്രസിഡന്റ് എന്ന നിലയിലും ഒരു പൗരന്‍ എന്ന നിലയിലും ആണ് -രേണുക ചൗധരി പറഞ്ഞു. എന്നാല്‍ ചിലര്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വലിയ പ്രചാരണം കൊടുക്കുന്നവരാണെന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പരാമര്‍ശിച്ച് രേണുക ചൗധരി പറഞ്ഞു. മോഡി ദുരന്ത സ്ഥലത്ത് നേരിട്ടെത്തി ഗുജറാത്ത് സ്വദേശികളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications