ഒത്തുകളി: ശ്രീശാന്തില്‍ നിന്നും മൊഴിയെടുത്തു
ദില്ലി: ഐപിഎല്‍ ഒത്തുകളി കേസില്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി ശ്രീശാന്തില്‍ നിന്നും മൊഴിയെടുത്തു. ദില്ലിയിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ശ്രീശാന്തില്‍ നിന്നും അവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാനും പരിശീലനം തുടരാനുമാണ് സമിതി ശ്രീശാന്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉദ്യോഗസ്ഥരോട് എന്തൊക്കെ കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്നകാര്യം ശ്രീശാന്ത് പറയാന്‍ തയ്യാറായില്ല. ജീജു ജനാര്‍ദ്ദനനുമായുള്ള ബന്ധത്തെക്കുറിച്ചാണ് ശ്രീയോട് കൂടുതലും ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് സൂചന. മൂന്നുമണിക്കൂറോളം നീണ്ടതായിരുന്നു മൊഴിയെടുക്കല്‍.

നേരത്തേ ഒത്തുകളിവിവാദമുണ്ടാവുകയും ശ്രീ അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിനെതിരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീശാന്തില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം നടത്തിയശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications