ജിഹാദികള്‍ ട്വിറ്റര്‍ ദുരുപയോഗം ചെയ്യുന്നു

ഖലീഫയ്ക്കുവേണ്ടിയുള്ള ട്വീറ്റുകള്‍ എന്നു പേരിട്ടിട്ടുള്ള പഠനത്തിനായി 70000 ട്വീറ്റുകളാണ് പരിശോധിച്ചത്. നികോ പ്രുച്ചോ, അലി ഫിഷര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
അല്‍ക്വയ്ദ വെബ് ഫോറങ്ങളില്‍ നിന്നുള്ള ലിങ്കുകളാണ് പ്രധാനമായ ഷെയര്‍ ചെയ്യപ്പെടുന്നത്. വിധ്വംസക പ്രവര്‍ത്തന മേഖലകളിലുള്ളവരെ എളുപ്പത്തില്‍ ഒന്നിപ്പിക്കാന്‍ ട്വിറ്റര്‍ മൂലം സാധിക്കുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ആള്‍നാശമില്ലാത്ത ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമായാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ പക്ഷപാതപരമായ വ്യാഖ്യാനങ്ങള്‍ കണ്ടെത്താനും അത് സോഷ്യല്‍ മീഡിയകളിലൂടെ പമ്പ് ചെയ്യാനും ജനങ്ങളുടെ അഭിപ്രായങ്ങളില്‍ സ്വാധീനം ചെലുത്താനും ഇതു മൂലം സാധിക്കുന്നു.












Click it and Unblock the Notifications