Get Updates
Get notified of breaking news, exclusive insights, and must-see stories!

2കാമുകിമാര്‍ക്കും കാമുകന്‍ താലിചാര്‍ത്തി

ജയ്പ്പൂര്‍: ജയ്പ്പൂരിലെ മകദേവിലുള്ള ഭഗവതിലാല്‍ ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്. ബഹുഭാര്യത്വം അവസാനിപ്പിച്ച് കഴിഞ്ഞിട്ടും രണ്ട് യുവതികള്‍ക്ക് ഒരേ സമയം താലി ചാര്‍ത്താനുള്ള ഭാഗ്യം ഇരുപത്തഞ്ച് കരനായ ഈ ഗോത്രവര്‍ഗക്കാരനുണ്ടായി.

Marriage

ഭഗവതി ലാലിന്റെ കഥകേട്ടാല്‍ ചില റൊമാന്റിക് സിനിമാക്കഥകളെക്കാള്‍ രസകരമാണ്. ഭഗവതിലാല്‍ ഗ്രാമത്തില്‍ തന്നെയുള്ള രേഖാകുമാരി എന്ന പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഈ കാര്യം എല്ലാവര്‍ക്കും അറിയുന്നകാര്യവുമാണ്.

എന്നാല്‍ അവിചാരിതമായിട്ടാണ് രേഖയുടേയും ഭഗലതിലാലിന്റേയും ജീവിതത്തിലേക്ക് മറ്റോരു രേഖ കടന്നുവരുന്നത്. സമീപഗ്രാമമായ നദിയില്‍ നിന്നും എത്തിയ രേഖ എന്ന് പേരുള്ള മറ്റൊരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഈ പെണ്‍കുട്ടിയയേും താന്‍ പ്രണയിക്കുന്നതായി അയാള്‍ക്ക് തോന്നി. ചുരുക്കത്തില്‍ രണ്ട രേഖമാരെയും ഭഗവതിലാലിന് കൈവിടാന്‍ വയ്യാത്ത അവസ്ഥയായി.

ഇക്കാര്യം തന്റെ ആദ്യകാമുകിയായ രേഖാകുമാരിയോട് പറഞ്ഞു. പെട്ടന്ന് തന്നെ വിവാഹം നടത്താം എന്നതായിരുന്നു അവര്‍ നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗം. വിഷയം സഹോദരിയായ സുഗ്നാ ദേവിയോട് ഭഗവതിലാല്‍ പറഞ്ഞു.

രണ്ട് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിര്‍പ്പില്ലാത്തതിനെത്തുടര്‍ന്ന് 2013 ജൂണ്‍ 22 ന് രണ്ട് രേഖമാര്‍ക്കും ഒരേ മണ്ഡപത്തില്‍ വച്ച് ഭഗവതിലാല്‍ താലി ചാര്‍ത്തി. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ട് ഭാര്യമാര്‍ അനുവദനീയമല്ലെങ്കിവും ആദിവാസി ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ യുവാവിന്റെ കാര്യത്തില്‍ പ്രത്യേക ആനുകൂല്യം അനുവദിച്ചതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+