കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് തെറ്റയില്‍ രാജിവയ്‌ക്കേണ്ടെന്ന് എല്‍ഡിഎഫ്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ അകപ്പെട്ട മുന്‍മന്ത്രിയും എഐല്‍എയുമായ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ്. ജനതാദള്‍ എസ് തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു എല്‍ഡിഎഫ്. സിപിഎമ്മും പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടീ തീരുമാനം ചെയര്‍മാന്‍ മാത്യു ടി തോമസാണ് എല്‍ഡിഎഫ് യോഗത്തെ അറിയിച്ചത്.

ധൃതിപിടിച്ച് തെറ്റലില്‍ രാജി വയ്‌ക്കേണ്ടെന്ന നിലപാടെടുത്ത പാര്‍ട്ടി ധാര്‍മികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് നല്‍കുമെന്നും വ്യക്തമാക്കി. ലൈംഗിക വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സമാനമായി മുമ്പും പല പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും ഉയര്‍ന്നിട്ടുണ്ട്.

Jose Thettayil

ആരോപണ വിധേയരായ മന്ത്രിമാരില്‍ ചിലര്‍ രാജിവച്ചെങ്കിനും എംഎല്‍എ സ്ഥാനം ആരും രാജിവച്ചിട്ടില്ലെന്ന് പാര്‍ട്ടി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ തെറ്റയില്‍ മാത്രം എന്തിന് രാജി വയ്ക്കണം എന്നായിരുന്നു പാര്‍ട്ടിയുടെ വീക്ഷണം. കേസ് അന്വേഷണം നടക്കുകയാണെന്നതും നിരപരാധിത്വം തെളിയിക്കുമെന്ന് തെറ്റയില്‍ പറഞ്ഞതും പരിഗണിച്ചു കൊണ്ടാണ് പാര്‍ട്ടി തീരുമാനം

അതേ സമയം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ജോസ് തെറ്റയില്‍ പങ്കെടുത്തില്ല.

English summary
LDF decided not to seek the resignation of former minister Jose Thettayil MLA, accused in a sexual abuse case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X