കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപകരേ, ലിസ് ഭൂമി വില്‍ക്കുന്നു

Google Oneindia Malayalam News

LIS
പത്തനംതിട്ട: നിക്ഷേപം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ലിസ് കൈവശമുള്ള ഭൂമികള്‍ വിറ്റ് കാശാക്കാനൊരുങ്ങുന്നു. രഹസ്യമായി വില്‍പ്പന നടത്താനുള്ള നീക്കം ഇന്ത്യാവിഷന്‍ ചാനലാണ് പുറത്തുവിട്ടത്.

എഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ 455 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങി കൂട്ടുകയാണ് സ്ഥാപനം ചെയ്തത്. ഈ ഭൂമി വില്‍ക്കുമ്പോള്‍ നിക്ഷേപകരുടെ പണം തിരിച്ചുലഭിക്കുമെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ കമ്പനി തീര്‍ത്തും രഹസ്യ സ്വഭാവത്തിലാണ് ഇപ്പോള്‍ വില്‍പ്പനകള്‍ നടത്തുന്നതെന്ന് ചാനല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്തനംതിട്ട കോടതിയില്‍ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയാണ് ഭൂമി വില്‍പ്പന പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

70 നഗരങ്ങളില്‍ ലിസിന് ഭൂമിയുണ്ടെന്നാണ് കണക്ക്. 50000ഓളം നിക്ഷേപകരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഭൂമി വിറ്റു കിട്ടുന്ന പണം നിക്ഷേപകര്‍ക്ക് നല്‍കാതെ മുങ്ങാനുള്ള ശ്രമമാണ് രഹസ്യവില്‍പ്പനയ്ക്കു പിന്നിലുള്ളതെന്ന് കരുതുന്നു.

English summary
LIS was functioning on a money-chain basis and gave false promises about doubling of the invested amount,they now secretly selling lands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X