കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക അതിക്രമങ്ങള്‍ തടയണം; ആ‍ഞ്ചലീന ജോളി

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : യുദ്ധമേഖലകളിലും സംഘര്‍ഷബാധിത പ്രദേശങ്ങളിലും നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപടെണമെന്ന് നടി ആഞ്ചലീന ജോളി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനോടാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സത്രീകളും സമാധാനവും സെക്യൂരിറ്റി കൗണ്‍സിലിലെ സ്ത്രീസുരക്ഷിതത്വവും എന്ന വിഷയത്തെപ്പറ്റിയുള്ള സംവാദത്തിലാണ് ആഞ്ചലീന ജോളി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

Angelina, Jolie

യുദ്ധവും സംഘര്‍ഷവും നടക്കുന്ന മേഖലകളില്‍ മിക്കപ്പോഴും ലൈംഗിക അതിക്രമങ്ങള്‍ നടക്കാറുണ്ട്. അഭയാര്‍ത്ഥികളായി പാര്‍പ്പിക്കപ്പെടുന്ന ക്യാമ്പുകളില്‍ പോലും സ്ത്രീകള്‍ അക്രമികളുടെ കൈകളില്‍ അകപ്പെടുന്നതായാണ് കാണപ്പെടുന്നതെന്നാണ് ആഞ്ചലീന പറയുന്നത്. ഒട്ടേറ അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആഞ്ചലീന ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഒരിയ്ക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ആഞ്ചലീന.

ആഞ്ചലീനയുടെ ആവശ്യം പരിഹരിയ്ക്കപ്പെടുന്നതിനായി 15 അംഗ യുഎന്‍ പ്രത്യേകസമിതി ഒരു തീരുമാനം പാസാക്കി. ലൈംഗിക അതിക്രമക്കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇത്തരം കേസുകളില്‍ കൃത്യതയുള്ള അന്വേഷണവും കഠിനശിക്ഷാവിധികളും നടപ്പിലാക്കുമെന്ന് യുഎന്‍ അറിയിച്ചു.

English summary
Hollywood actress and UN special envoy Angelina Jolie has urged the UN Security Council to tackle sexual violence in war zones, saying every country is affected by sexual violence and all have a responsibility to step forward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X